Enter your Email Address to subscribe to our newsletters
Kerala, 15 November (H.S.)
കണ്ണൂർ: കണ്ണൂർ -വയനാട് അതിർത്തി പ്രദേശമായ കേളകത്ത് നാടക സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് രണ്ട് മരണം. കായംകുളം മുതുകുളം സ്വദേശി അഞ്ജലി, കരുനാഗപ്പള്ളി സ്വദേശി ജെസ്സി മോഹൻ എന്നിവരാണ് മരണപ്പെട്ടത്. പുലർച്ചെ ഏതാണ്ട് നാല് മണിയോടെയാണ് സംഭവം നടന്നത്. ഇവരെ കൂടാതെ പതിനാല് പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. പരിക്കേറ്റവരിൽ ചിലരുടെ അവസ്ഥ ഗുരുതരമാണെന്നാണ് ലഭ്യമായ വിവരം. നിലവിൽ ഇവർ പ്രദേശത്തെ വിവിധ ആശുപത്രികളിൽ ചികത്സായിലാണ്.
കണ്ണൂർ കടന്നപ്പള്ളിയിൽ ഇന്നലെയുണ്ടായ പരിപാടി കഴിഞ്ഞ് മടങ്ങുകയായിരുന്നു നാടക സംഘം. അത് കഴിഞ്ഞ് ഇന്ന് വായനാടിലെ ബത്തേരിയിൽ അടുത്ത നാടകം ഉണ്ടായിരിന്നു.ഇതിനു വേണ്ടി രാത്രി പോകവെയാണ് അപകടം നടന്നത്. കേളകം മലയമ്പാടി റോഡിൽ എസ് വളവിലാണ് അപകടം സംഭവിച്ചത്.
കേളകത്ത് നിന്ന് നെടുംപൊയിൽ ചുരം വഴി വയനാട്ടിലേക്ക് കടക്കാനായിരുന്നു സംഘം ആദ്യം ശ്രമിച്ചത്. എന്നാൽ ചുരത്തിൽ മണ്ണിടിച്ചിൽ ഭീഷണി ഉള്ളതുമൂലം ഗതാഗതം നിരോധിച്ചിരിക്കുകയാണ് . തുടർന്ന് നാട്ടുകാരിൽ ചിലർ വായനാടിലെ ബോയ്സ് ടൗണിലേക്കെത്താനുള്ള ഷോർട്ട് കട്ട് ഇവർക്ക് പറഞ്ഞു കൊടുക്കുകയായിരുന്നു. ഇതിലൂടെ പോകവേ ചെങ്കുത്തായ ഇറക്കവും വളവും ഒരുമിച്ചു വരുന്ന ഒരു സ്ഥലത്ത് വച്ച് ബസ്സിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. തുടർന്ന് ബസ്സ് തലകീഴായി മറിയുകയായിരുന്നു.
പരിക്കേറ്റ 14 പേരിൽ 9 പേരെ കേളകത്തിനടുത്തുള്ള ചുങ്ക കുന്നില്ലേ ആശുപത്രിയിലും , മറ്റ് 5 പേരെ കണ്ണൂരിലെ വിവിധ ആശുപത്രികളിലും ആണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഇതിൽ കേള്കാതെ ആശുപത്രിയിൽ പ്രവേശിപ്പിച്ചവരുടെ നില ഗുരുതരമല്ല എന്നാണ് ലഭ്യമായ വിവരം.
---------------
Hindusthan Samachar / Roshith K