Enter your Email Address to subscribe to our newsletters
Karakkonam, 12 ഒക്റ്റോബര്‍ (H.S.)
നെയ്യാറ്റിൻകര കാരക്കോണം മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയയ്ക്കിടെ വീട്ടമ്മ മരിച്ചു. നെയ്യാറിൻകര ആറാലു മുട് സ്വദേശി കുമാരി (56) ആണ് മരിച്ചത്.
കാരക്കോണം മെഡിക്കല്‍ കോളേജിനെതിരെയാണ് കുടുംബത്തിന്‍റെ പരാതി. വൃക്കയിലെ കല്ല് നീക്കം ചെയ്യാനുള്ള ഓപ്പറേഷനാണ് മെഡിക്കല്‍ കോളേജില്‍ നടത്തിയത്. മരുന്ന് മാറി നല്‍കിയതാണ് മരണകാരണം എന്ന് ബന്ധുക്കളുടെ ആരോപണം. ഓപ്പറേഷനിടയില്‍ ഉണ്ടായ ഹൃദയാഘാതമാണ് മരണകാരണം എന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് വെള്ളറട പൊലീസ് കേസെടുത്തു.
വ്യാഴ്ചയാണ് നെയ്യാറ്റിൻകര ആലുംമൂട് സ്വദേശിനി കുമാരി വൃക്കയിലെ കല്ല് നീക്കം ചെയ്യുന്ന ശസ്ത്രക്രിയയ്ക്ക് വേണ്ടി കാരക്കോണം മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റ് ആയത്. ഇന്നലെയാണ് കുമാരിയെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയത്. പിന്നാലെ നില ഗുരുതരമാണെന്ന് ഡോക്ടർമാർ അറിയിക്കുകയും മരണം, സംഭവിക്കുകയുമായിരുന്നെന്നാണ് കുടുംബം പറയുന്നത്. മരുന്ന് മാറി കുത്തിവെച്ചതാണ് മരണത്തിന് കാരണമെന്നാണ് കുടുംബത്തിന്‍റെ ആരോപണം. എന്നാല്‍ കുടുംബത്തിന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്നും ശസ്ത്രക്രിയയ്ക്കിടെ പെട്ടെന്നുണ്ടായ ഹൃദയാഘാതത്തെ തുടർന്നാണ് കുമാരിയുടെ മരണമെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. സംഭവത്തില്‍ വെള്ളറട പൊലീസിന് കുടുംബം പരാതിയും നല്‍കി. അസ്വഭാവിക മരണത്തിന് കേസെടുത്ത വെള്ളറട പൊലീസ്, അന്വേഷണം ആരംഭിച്ചു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR