കേരളത്തിൽ ഒക്ടോബർ 15 വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്
Thiruvananthapuram, 12 ഒക്റ്റോബര്‍ (H.S.) കേരളത്തില്‍ ഒക്ടോബർ 15 വരെ ഒറ്റപ്പെട്ട മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്കുകിഴക്കൻ അറബിക്കടലിനും വടക്കൻ കേരള തീരത്തിനും മുകളിലായി ചക്രവാതചുഴി നിലനില്‍ക്കുന്നതാണ് മഴയ്ക്ക് കാരണം. കഴഞ്
Kerala weather update


Thiruvananthapuram, 12 ഒക്റ്റോബര്‍ (H.S.)

കേരളത്തില്‍ ഒക്ടോബർ 15 വരെ ഒറ്റപ്പെട്ട മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്കുകിഴക്കൻ അറബിക്കടലിനും വടക്കൻ കേരള തീരത്തിനും മുകളിലായി ചക്രവാതചുഴി നിലനില്‍ക്കുന്നതാണ് മഴയ്ക്ക് കാരണം.

കഴഞ്ഞ ദിവസം തെക്കുകിഴക്കന്‍ അറബിക്കടലിനും അതിനോടു ചേര്‍ന്ന വടക്കന്‍ കേരളതീരത്തിനും മുകളിലായി ചക്രവാതചുഴി നിലനില്‍ക്കുന്നതിനാല്‍ ഒക്ടോബര്‍ 11 മുതല്‍ 15 വരെ കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ / മിതമായ ഇടിയോടുകൂടിയ മഴയ്‌ക്കോ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. മഴയോടൊപ്പം മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാനും സാധ്യതയുണ്ടെന്നും ആളുകള്‍ ജാഗ്രത പാലിക്കണമെന്ന അറിയിപ്പും കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ചിരുന്നു.

മഴ സാധ്യത കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്ന് പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ യെല്ലോ അലർട്ട് നിലനില്‍ക്കുന്നുണ്ട്. മഴയ്ക്കൊപ്പം ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതായി മുന്നറിയിപ്പില്‍ പറയുന്നു. അതേസമയം മോശം കാലാവസ്ഥയെ തുടർന്ന് കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളില്‍ ഏർപ്പെടുത്തിയ മത്സ്യബന്ധന വിലക്ക് തുടരുകയാണ്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News