Enter your Email Address to subscribe to our newsletters
Kozhikode, 12 ഒക്റ്റോബര്‍ (H.S.)
ഷാഫി പറമ്ബിലില്‍ എംപിക്കെതിരായ പൊലീസ് മർദനത്തില്‍ പ്രതികരണവുമായി റൂറല്‍ എസ്പി കെ.ഇ ബൈജു. പൊലീസിലെ ചില ആളുകള്‍ മനഃപ്പൂർവം പ്രശ്നമുണ്ടാക്കാൻ ശ്രമിച്ചുവെന്നും അവരെ കണ്ടെത്താൻ ശ്രമം നടക്കുകയാണെന്നും കെ.ഇ ബൈജു പറഞ്ഞു.
ഞങ്ങള്‍ ലാത്തി ചാർജ് ചെയ്തിട്ടില്ല. ഒരു കമാൻഡ് നല്‍കുകയോ, വിസിലടിച്ച് അടിച്ചോടിക്കുകയോ ചെയ്യുന്ന ആക്ഷൻ അവിടെ നടന്നിട്ടില്ല. പക്ഷെ ഞങ്ങളുടെ കൂടെയുള്ള ആളുകള്‍ മനഃപ്പൂർവം കുഴപ്പമുണ്ടാക്കാൻ ശ്രമിച്ചിട്ടുണ്ടെന്ന് പിന്നീട് മനസിലാക്കി. അത് ആരാണെന്ന് കണ്ടുപിടിക്കാൻ ഞങ്ങള്‍ എഐ ടൂളുകള്‍ ഉപയോഗിച്ച് അന്വേഷണം നടത്തിവരികയാണ്. എംപിയെ പുറകില്‍ നിന്ന് അടിച്ചുവെന്നും കെ.ഇ ബൈജു കൂട്ടിച്ചേർത്തു.
പേരാമ്ബ്ര സികെജി കോളജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കത്തിന് പിന്നാലെ യുഡിഎഫും എല്‍ഡിഎഫും ഇന്നലെ വൈകീട്ട് പേരാമ്ബ്രയില്‍ റാലി സംഘടിപ്പിച്ചിരുന്നു. റാലികള്‍ നേർക്കുനേർ വന്നതോടെ സംഘർഷമായി. ഇതിനിടെ പൊലീസ് ലാത്തി ചാർജും കണ്ണീർവാതക പ്രയോഗവും നടത്തി. തുടർന്നായിരുന്നു ലാത്തി കൊണ്ടുള്ള അടിയില്‍ ഷാഫി പറമ്ബില്‍ എംപിക്ക് പരിക്കേറ്റത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR