Enter your Email Address to subscribe to our newsletters
Palakkadu, 12 ഒക്റ്റോബര്‍ (H.S.)
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പാലക്കാട് നിയോജക മണ്ഡലത്തിലെ പൊതുപരിപാടിയില്‍ സജീവമാകുന്നു. എംഎല്‍എ ഫണ്ട് ഉപയോഗിച്ച് നിർമിച്ച പൂഴികുന്നം റോഡിന്റെ ഉദ്ഘാടനം നാളെ രാഹുല്‍ മാങ്കൂട്ടത്തില്‍ നിർവഹിക്കും.
എന്നാല്‍ പരസ്യമായി രാഹുല്‍ മാങ്കൂട്ടത്തില്‍ ഔദ്യോഗിക പരിപാടില്‍ പങ്കെടുത്താല്‍ തടയുമെന്നാണ് ഡിവൈഎഫ്‌ഐയുടെ നിലപാട്.
പാലക്കാട് നാളെ നടക്കുന്ന റോഡ് ഉദ്ഘാടനത്തിന്റെ ഫ്ലെക്സ് ബോർഡുകള്‍ സ്ഥാപിച്ചു. കഴിഞ്ഞദിവസം പാലക്കാട് മണ്ഡലത്തിലെ പൊതുപരിപാടിയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പങ്കെടുത്തിരുന്നു. പാലക്കാട് നഗരസഭയിലെ 36-ാം വാർഡിലെ കുടുംബശ്രീ വാർഷികം, ബാലസദസിലാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ പങ്കെടുത്തത്. രാഹുല്‍ മാങ്കൂട്ടത്തില്‍ പങ്കെടുക്കുന്നത് ഉള്‍പ്പടെ രഹസ്യമായി സൂക്ഷിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. ഇക്കഴിഞ്ഞ അഞ്ചിന് കെഎസ്‌ആർടിസി ബംഗളൂരു ബസ് രാഹുല്‍ ഫ്ളാഗ് ഓഫ് ചെയ്തത് വിവാദമായിരുന്നു.
ലൈംഗിക ആരോപണങ്ങളും തുടർന്നുള്ള വിവാദങ്ങള്‍ക്കുമിടെ കഴിഞ്ഞ ദിവസമാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ആദ്യമായി ഒരു പരിപാടിയില്‍ പങ്കെടുത്തത്. പാലക്കാട് നിന്നും ബംഗളൂരുവിലേക്ക് പോകുന്ന ബസിൻ്റെ ഫ്ലാഗ് ഓഫ് രാഹുല്‍ മാങ്കൂട്ടത്തില്‍ നിർവ്വഹിച്ചത്. തൊഴിലാളി സംഘടനാ നേതാക്കളെ അറിയിക്കാതെ രാഹുല്‍ മാങ്കൂട്ടത്തില്‍ ഉദ്ഘാടനം നടത്തിയതില്‍ വൻ പ്രതിഷേധം ഉയര്‍ന്നിരുന്നു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR