Enter your Email Address to subscribe to our newsletters
Pathanamthitta, 12 ഒക്റ്റോബര്‍ (H.S.)
ശബരിമലയിലും മറ്റു ക്ഷേത്രങ്ങളിലും ഏറ്റവും കൂടുതല്‍ കൊള്ള നടന്നത് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്താണെന്ന് മന്ത്രി സജി ചെറിയാന്‍.
ശബരിമല വിഷയത്തില്‍ ഇന്ന് യുഡിഎഫിന് നൊമ്ബരവും കണ്ണുനീരുമാണ്. ശബരിമല പ്രതിഷേധങ്ങള്‍ എന്തിനെന്നു പോലും പ്രതിപക്ഷത്തിനറിയില്ല ശബരിമലയിലേക്കുള്ള റോഡുകള്‍ നശിച്ചത് യുഡിഎഫ് കാലത്താണ് മികച്ച കുണ്ടും കുഴിയും അന്ന് കാണാമായിരുന്നു റോഡിലൂടെ പോകുന്നവന്‍ തിരിച്ച് നട്ടെല്ലില്ലാതെ വരുന്ന കാലമായിരുന്നുവെന്നും സജി ചെറിയാന്‍ പരിഹസിച്ചു.
സിപിഎം ചെങ്ങന്നൂര്‍ ടൗണ്‍ വെസ്റ്റ് ലോക്കല്‍ കമ്മിറ്റി സംഘടിപ്പിച്ച, ദേവസ്വം ബോര്‍ഡ് അംഗം പിഡി. സന്തോഷ് കുമാറിനുള്ള സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. 'യുഡിഎഫിന് വലിയ കണ്ണുനീരാണ്. എന്തൊരു നൊമ്ബരമാണ്. കേരളം മൊത്തം ജാഥ നടത്തുന്നു, നിയമസഭയില്‍ പ്രതിഷേധം നടത്തുന്നു. യുഡിഎഫ് ഭരണകാലത്ത് ശബരിമലയിലെ റോഡുകളില്‍ കൂടി സഞ്ചരിക്കാന്‍ കഴിയില്ലായിരുന്നു. ഉമ്മന്‍ചാണ്ടിയുടെ ഭരണകാലത്ത് 'മികച്ച' കുണ്ടും കുഴിയുമായിരുന്നു ശബരിമല റോഡുകളില്‍. സഞ്ചരിച്ചാല്‍ തിരിച്ചുവരുമ്ബോള്‍ നട്ടെല്ല് കാണില്ല. ശബരിമലയില്‍ ഏറ്റവും കൂടുതല്‍ കൊള്ള നടന്നത് അവരുടെ സര്‍ക്കാരിന്റെ കാലത്താണ്' സജി ചെറിയാന്‍ പറഞ്ഞു.
അതേസമയം സ്വര്‍ണ കവര്‍ച്ച കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ അന്വേഷണം എസ്‌ഐടി ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ആദ്യം ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ മൊഴി രേഖപ്പെടുത്തും ഇതിനായി ഉണ്ണികൃഷ്ണന്‍ പോറ്റിയോട് ഹാജരാകാന്‍ എസ്‌എടി ആവശ്യപ്പെട്ടിട്ടുണ്ട് എന്നാണ് സൂചന. അതിനുശേഷം മുരാരി ബാബു ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യും. നിലവില്‍ ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സ് കമ്ബനിയെ പ്രതിയാക്കിയിട്ടില്ല. കൂടുതല്‍ അന്വേഷണത്തിനുശേഷം ആയിരിക്കും പ്രതി ചേര്‍ക്കുക.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR