വിഷന്‍ 2031 പൊതുവിദ്യാഭ്യാസ വകുപ്പ് സംസ്ഥാന തല സെമിനാര്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും
Kerala, 12 ഒക്റ്റോബര്‍ (H.S.) ''വിഷന്‍ 2031'' ന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സംസ്ഥാന തല വികസന സെമിനാര്‍ നാളെ രാവിലെ 10 ന് ടാഗോര്‍ തിയേറ്ററില്‍ നടക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്യും. പൊതുവിദ്
SHIVANKUTTY


Kerala, 12 ഒക്റ്റോബര്‍ (H.S.)

'വിഷന്‍ 2031' ന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സംസ്ഥാന തല വികസന സെമിനാര്‍ നാളെ രാവിലെ 10 ന് ടാഗോര്‍ തിയേറ്ററില്‍ നടക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്യും. പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി ചടങ്ങില്‍ അധ്യക്ഷത വഹിക്കും.

ആന്റണി രാജു എം.എല്‍.എ, മേയര്‍ ആര്യ രാജേന്ദ്രന്‍, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാര്‍, സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗം മിനി സുകുമാര്‍, പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഉമേഷ് എന്‍. എസ്.കെ തുടങ്ങിയവര്‍ സംസാരിക്കും. ' മികവിന്റെ 9 വര്‍ഷങ്ങള്‍' പൊതുവിദ്യാഭ്യാസ സെക്രട്ടറി കെ. വാസുകി അവതരിപ്പിക്കും.

11:30 ന് വിവിധ വിഷയങ്ങളില്‍ പാനല്‍ ചര്‍ച്ച നടക്കും. എസ്.സി.ഇ. ആര്‍.ടി ഡയറക്ടര്‍ ഡോ.ജയപ്രകാശ് ആര്‍.കെ മോഡറേറ്ററാകും. 'കേരളീയ പൊതുവിദ്യാഭ്യാസം-മികവിന്റെ നാള്‍ വഴികള്‍, നാളെയുടെ പ്രതീക്ഷകള്‍' എന്ന വിഷയത്തില്‍ കേരള ചരിത്ര ഗവേഷണ കൗണ്‍സില്‍ ചെയര്‍പേഴ്‌സണ്‍ ഡോ കെ. എന്‍. ഗണേഷ് സംസാരിക്കും.

'നാളെയുടെ അധ്യാപകരും ടീച്ചര്‍ പ്രൊഫഷണലിസവും' എന്ന വിഷയം ഡല്‍ഹി സര്‍വ്വകലാശാല പ്രൊഫസര്‍ നമിത രംഗനാഥനും 'ഗുണമേന്മ വിദ്യാഭ്യാസം - കാര്യക്ഷമമായ ഭരണ നിര്‍വ്വഹണം' എന്ന വിഷയം അഹമ്മദാബാദ് ഐ. ഐ.എം പ്രൊഫസര്‍ കന്തന്‍ ശുക്ലയും അവതരിപ്പിക്കും. 'വളരുന്ന സാങ്കേതികവിദ്യ - മാറേണ്ട സ്‌കൂള്‍ വിദ്യാഭ്യാസ രീതിശാസ്ത്രങ്ങള്‍' എന്ന വിഷയത്തില്‍ ഓപ്പണ്‍ ഇന്‍വെന്‍ഷന്‍ നെറ്റ് വര്‍ക്ക് ഇന്ത്യന്‍ പ്രതിനിധി വെങ്കിടേഷ് ഹരിഹരന്‍ സംസാരിക്കും.

ഉച്ചയ്ക്ക് 2 ന് പൊതു ചര്‍ച്ച നടക്കും. 3.30 ന് റിപ്പോര്‍ട്ടും ക്രോഡീകരണവും മന്ത്രി വി.ശിവന്‍കുട്ടി അവതരിപ്പിക്കും. തുടര്‍ന്ന് സമഗ്ര ശിക്ഷാ കേരളം ഡയറക്ടര്‍ ഡോ. എ. ആര്‍ സുപ്രിയ നന്ദി പ്രകാശിപ്പിക്കും.

---------------

Hindusthan Samachar / Sreejith S


Latest News