Enter your Email Address to subscribe to our newsletters
Pathanamthitta, 12 ഒക്റ്റോബര്‍ (H.S.)
ശബരിമലയില്‍ മാത്രമല്ല, എല്ലാ ദേവസ്വങ്ങളിലും കൊള്ളയാണ് നടക്കുന്നതെന്ന് എസ്.എൻ.ഡി.പി യോഗം ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.
സ്വർണ്ണമോഷണം നടത്തുന്നത് നമ്ബൂതിരിമാരും പോറ്റിമാരുമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
കുറ്റക്കാരെ പിടികൂടാൻ എല്ലാ ശ്രമങ്ങളും സർക്കാർ നടത്തുമ്ബോള്‍ പ്രതിപക്ഷം അനാവശ്യമായി കലിത്തുള്ളുകയാണെന്ന് വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.
വിവാദത്തില്‍ വി എൻ വാസവന്റെ രാജി ആവശ്യപ്പെടുന്നത് ഈഴവനായത് കൊണ്ടാണെന്നും കെ ബി ഗണേഷ് കുമാറിന്റെ രാജി ആരും ആവശ്യപ്പെടുന്നില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
അതേസമയം മുസ്‌ലിം ലീഗിനെതിരെ വെള്ളാപ്പള്ളി നടേശൻ രംഗത്തെത്തി. ലീഗിന്റെ ലക്ഷ്യം മതരാഷ്ട്രം സ്ഥാപിക്കുകയാണ്. ലീഗ് രാജ്യ വിഭജനത്തിന്റെ സന്തതിയാണ്. മതത്തിന്റെ പേരിലുള്ള പാർട്ടി മതേതര പാർട്ടിയാണെന്ന് പറഞ്ഞു ഈഴവരെ ആക്രമിക്കുന്നുവെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.
ദൈവത്തിന് കിട്ടുന്ന സ്വർണ്ണം ചില മനുഷ്യർ മുക്കുകയാണ്, ദേവസ്വം മന്ത്രി ഈഴവനാണെന്നും അതുകൊണ്ട് വളരാൻ സമ്മതിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ശബരിമലയില്‍ മാത്രമല്ല കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളിലും മോഷണം നടക്കുന്നുണ്ട്. ദേവസ്വം മന്ത്രി ഈഴവനാണ്. അതുകൊണ്ട് വളരാൻ അനുവദിക്കുന്നില്ല. വേറെയും മന്ത്രിമാരില്ലേ? ഈഴവരെ വളരാൻ ചില ശക്തികള്‍ അനുവദിക്കുന്നില്ല- വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
ശബരിമലയില്‍ ഒരു പോറ്റി മാത്രം വിചാരിച്ചാല്‍ ഇത്രയും സാധനം എടുത്തു കൊണ്ടു പോകാന്‍ കഴിയില്ലെന്ന് വെള്ളാപ്പള്ളി നടേശൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പിന്നില്‍ വന്‍ ശക്തികളുണ്ട്. സഹായിച്ചവരും സഹകരിച്ചവരും വീതം വച്ചവരും ഉണ്ടാകും. അന്വേഷണത്തിന് സിബിഐ വരട്ടെ. സംസ്ഥാന സര്‍ക്കാര്‍ ഇതിന് മുന്‍കൈ എടുക്കട്ടെയെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR