സംസ്ഥാനത്ത് ഒന്നരമാസത്തിനിടെ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച്‌ മരിച്ചത് 14 പേര്‍
Thiruvananthapuram, 12 ഒക്റ്റോബര്‍ (H.S.) കേരളത്തിൽ ഒന്നര മാസത്തിനിടെ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച്‌ 14 പേർ മരിച്ചു. ഇതുവരെ 100 പേർ രോഗബാധിതരായി. 11 ദിവസത്തിനിടെ 3 മരണം സ്ഥിരീകരിച്ചു. ഇന്നലെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ രോഗം ബാധിച്ച്‌ ചി
amoebic meningoencephalitis


Thiruvananthapuram, 12 ഒക്റ്റോബര്‍ (H.S.)

കേരളത്തിൽ ഒന്നര മാസത്തിനിടെ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച്‌ 14 പേർ മരിച്ചു. ഇതുവരെ 100 പേർ രോഗബാധിതരായി.

11 ദിവസത്തിനിടെ 3 മരണം സ്ഥിരീകരിച്ചു.

ഇന്നലെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ രോഗം ബാധിച്ച്‌ ചികിത്സയിലായിരുന്ന 48 കാരി കശുവണ്ടി തൊഴിലാളി മരിച്ചു. കൊല്ലം പട്ടാഴി മരുതമണ്‍ഭാഗം സ്വദേശിനിയാണ് മരിച്ചത്.സെപ്തംബര്‍ 23 മുതല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.രോഗം ബാധിച്ച 10 പേർ ചികിത്സയില്‍ ഉണ്ട്.

അതിനിടെ മല്‍സ്യം വളര്‍ത്തുന്ന ജലാശയങ്ങളില്‍ ക്ലോറിനൈസ് ചെയ്യാന്‍ അനുവദിക്കാത്തത് അമീബിക് മസ്തിഷ്ക ജ്വരത്തെ പ്രതിരോധിക്കാനുളള നടപടികള്‍ക്ക് തിരിച്ചടിയാകുന്നുണ്ട്. മല്‍സ്യങ്ങളുള്ള കിണറ്റില്‍ അമീബ വളരില്ലെന്ന ധാരണ തെറ്റാണെന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്.

അതേസമയം അമീബിക് മസ്തിഷ്കജ്വരം ബാധിച്ച്‌ മരിക്കുന്നവരുടെ എണ്ണം വർധിക്കുന്നത് ആരോഗ്യവകുപ്പിനെ പ്രതിസന്ധിയിലാക്കുകയാണ്. രോഗം സംശയമുള്ള സ്ഥലങ്ങളില്‍ മാത്രമാണ് ഇപ്പോള്‍ പ്രതിരോധ പ്രവർത്തനങ്ങള്‍ നടത്തുന്നത്.

11 ദിവസത്തിനിടെ മൂന്നാമത്തെ അമീബിക് മസ്തിഷ്‌കജ്വര മരണമാണ്. ഇതുവരെ 100 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. തെക്കന്‍ ജില്ലകളില്‍ കൊല്ലം തിരുവനന്തപുരം ജില്ലകളിലാണ് കൂടുതല്‍ രോഗ ബാധിതരുള്ളത്. വടക്കന്‍ ജില്ലകളില്‍ കോഴിക്കോട്‌സ മലപ്പുറം ജില്ലകളിലും രോഗബാധിതര്‍ വര്‍ധിക്കുന്നുണ്ട്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News