Enter your Email Address to subscribe to our newsletters
Thiruvanathapuram 12 ഒക്റ്റോബര്‍ (H.S.)
തിരുവനന്തപുരം : റീജിയണൽ സെൻസർ ബോർഡ് തിരുവനന്തപുരത്ത് നിന്ന് മാറ്റി കൊച്ചിയിൽ സ്ഥാപിക്കാനുള്ള ചില കേന്ദ്രങ്ങളിൽ നിന്നുള്ള ശ്രമത്തെ ചെറുക്കുമെന്ന് ബിജെപി സിറ്റി ജില്ലാ അദ്ധ്യക്ഷൻ കരമന ജയൻ പറഞ്ഞു.
തിരുവനന്തപുരം മലയാള സിനിമയുടെ ഹബാണ്. ലോകോത്തര തിയേറ്ററുകളും, ചിത്രാഞ്ജലി, കിൻഫ്ര പോലുള്ള സിനിമാ നിർമ്മാണ സംവിധാനങ്ങളും സ്ഥിതി ചെയ്യുന്നത് തിരുവനന്തപുരത്താണ്.
എന്നാൽ അടുത്ത കാലത്ത് തിരുവനന്തപുരത്ത് നിന്ന് സിനിമാ വ്യവസായത്തെ ബോധപൂർവ്വം പറിച്ച് മാറ്റാനുള്ള ശ്രമങ്ങൾ ചില കേന്ദ്രങ്ങൾ നടത്തുന്നു എന്നും, സിനിമയിൽ ഈയിടെയായി കണ്ടു വരുന്ന രാഷ്ട്രിയ, മത കൈ കടത്തലുകളുടെ ഭാഗമാണ് ഈ നീക്കമെന്ന് സംശയിക്കണമെന്നും കരമന ജയൻ പറഞ്ഞു.
റീജിയണൽ സെൻസർ ബോർഡ് പ്രവർത്തിക്കേണ്ടത് തിരുവനന്തപുരത്താണെന്നും അത് മാറ്റി കൊണ്ടു പോകാനുള്ള ഏത് തരം ശ്രമത്തെയും ചെറുക്കുമെന്നും കരമന ജയൻ അറിയിച്ചു.
സിനിമാ നിർമ്മാണത്തിന് ഏറ്റവും യോജിച്ച നഗരവും ഉപനഗരങ്ങളും മികച്ച അടിസ്ഥാന സൗകര്യങ്ങളും നില നിൽക്കുന്ന തിരുവനന്തപുരത്ത് കൂടുതൽ സിനിമാ നിർമ്മാണ പ്രവർത്തനങ്ങൾ നടത്താൻ മുന്നോട്ട് വരണമെന്നും കരമന ജയൻ സിനിമാ നിർമ്മാതാക്കളോട് അഭ്യർത്ഥിച്ചു
---------------
Hindusthan Samachar / Sreejith S