ഇടതുസർക്കാർ മൂന്നാമതും അധികാരത്തിൽ വരും; പിണറായി വിജയൻ വീണ്ടും മുഖ്യമന്ത്രിയാകും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.
Trivandrum, 12 ഒക്റ്റോബര്‍ (H.S.) തിരുവനന്തപുരം: ഇടതുസർക്കാർ മൂന്നാമതും അധികാരത്തിൽ വരുമെന്നും പിണറായി വിജയൻ വീണ്ടും മുഖ്യമന്ത്രിയാകുമെന്നും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കി . എസ്.എൻ.ഡി.പി യോഗം ചെമ്പഴന്തി,കോവളം,
ഇടതുസർക്കാർ മൂന്നാമതും അധികാരത്തിൽ വരും;  പിണറായി വിജയൻ വീണ്ടും മുഖ്യമന്ത്രിയാകും  എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.


Trivandrum, 12 ഒക്റ്റോബര്‍ (H.S.)

തിരുവനന്തപുരം: ഇടതുസർക്കാർ മൂന്നാമതും അധികാരത്തിൽ വരുമെന്നും പിണറായി വിജയൻ വീണ്ടും മുഖ്യമന്ത്രിയാകുമെന്നും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കി .

എസ്.എൻ.ഡി.പി യോഗം ചെമ്പഴന്തി,കോവളം,ഡോ.പി.പല്പു,പത്രാധിപർ കെ.സുകുമാരൻ സ്‌മാരക യൂണിയനുകളിലെ ശാഖാ നേതൃസംഗമം കഴക്കൂട്ടം അൽസാജ് കൺവെൻഷൻ സെന്ററിൽ ഉദ്‌ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിജയനെന്നാൽ ജയിക്കാൻ ജനിച്ചവൻ എന്നാണ് അർത്ഥം. പ്രളയകാലത്തിൽ കേരളത്തിന്റെ രക്ഷകനായി മാറുകയും കൊവിഡ് കാലത്തെ പ്രതിരോധിക്കുകയും ചെയ്ത ഭരണാധിപനാണ് പിണറായി. കേരളജനത പിണറായിക്കൊപ്പമാണെന്ന വസ്തുത പ്രബല സമുദായങ്ങൾ തിരിച്ചറിയുന്നുണ്ട് . വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.

അതേസമയം കേരള രാഷ്ട്രീയത്തിൽ കോൺഗ്രസ് അപ്രസക്തമായെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസിൽ നിന്നു എത്രയോഅധികം പേരാണ് ബി.ജെ.പിയിലേക്ക് പോയത്. മുസ്‌ലിം ലീഗ് വരയ്ക്കുന്ന വര മറികടക്കാൻ കോൺഗ്രസിനാകുന്നില്ല. ലീഗിന്റെ കടന്നുകയറ്റത്തിൽ ക്രിസ്ത്യൻ സമുദായം ഉൾപ്പടെയുള്ളവർക്ക് മാനസികമായ ഭിന്നതയും പ്രതിഷേധവുമുണ്ടെന്നും അദ്ദേഹം വെള്ളാപ്പള്ളി പറഞ്ഞു. മറ്റൊരു സമുദായത്തിന്റെയും അവകാശങ്ങൾ പിടിച്ചെടുക്കാനല്ല, സാമൂഹ്യനീതിയും ജനസംഖ്യാനുപാതികമായ രാഷ്ട്രീയ അധികാരവും വിദ്യാഭ്യാസസ്ഥാപനങ്ങളും സാമ്പത്തിക നീതിയും നേടുന്നതിനുള്ള കൂട്ടായ്മയാണ് ഉണ്ടാകേണ്ടതെന്നും അദ്ദേഹം പറഞ്ഞു.യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി സംഘടനാ സന്ദേശം നൽകി. ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ് സംഘടനാ വിശദീകരണം നടത്തി.

---------------

Hindusthan Samachar / Roshith K


Latest News