Enter your Email Address to subscribe to our newsletters
Kerala, 13 ഒക്റ്റോബര്‍ (H.S.)
.
കേരളത്തിലെ എയിഡഡ് സ്കൂളുകളിലെ അദ്ധ്യാപക നിയമനാംഗീകാരത്തിന് ശാശ്വത പരിഹാരം കാണുന്നതിനായി ബഹു. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ കൂടിയ സര്‍ക്കാര്‍ പ്രതിനിധികളുടെ യോഗത്തില്‍ (13-10-2025) അനുകൂലമായ തീരുമാനം കൈക്കൊണ്ടതിനെ കെ.സി.ബി.സി. ഹാര്‍ദ്ദമായി സ്വാഗതം ചെയ്യുന്നു. ഭിന്നശേഷി നിയമന സംവരണവുമായി ബന്ധപ്പെട്ട് നിയമനാംഗീകാരം ലഭിക്കാത്ത പതിനാറായിരത്തിലധികം അദ്ധ്യാപകര്‍ക്ക് ഇത് ആശ്വാസമാകുമെന്നത് സന്തോഷകരമാണ്. ബഹു. സുപ്രീം കോടതി വിധിക്കനുസൃതമായി എല്ലാ മാനേജ്മെന്‍റുകള്‍ക്കും ബാധകമാകുന്ന തരത്തില്‍ നിയമനാംഗീകാരം നല്‍കാന്‍ തീരുമാനിച്ചതില്‍ സര്‍ക്കാരിനോടുള്ള നന്ദി അറിയിക്കുന്നു.
ബഹു. മുഖ്യമന്ത്രിയും ബഹു. വിദ്യാഭ്യാസമന്ത്രിയും കെ.സി.ബി. അദ്ധ്യക്ഷനെന്ന നിലയില്‍ എന്നോടും മറ്റ് അഭിവന്ദ്യ പിതാക്കډാരോടും നടത്തിയ ചര്‍ച്ചയില്‍ പ്രകടമാക്കിയ അനുകൂല നിലപാടിന് നന്ദി. ഭിന്നശേഷി ഉദ്യാഗാര്‍ത്ഥികളുടെ അവകാശങ്ങള്‍ പൂര്‍ണ്ണമായി സംരക്ഷിച്ചുകൊണ്ടും അദ്ധ്യാപക സമൂഹത്തിന്‍റെയും മാനേജ്മെന്‍റുകളുടെയും ന്യായമായ പ്രശ്നങ്ങള്‍ പരിഹണിച്ചുകൊണ്ടും ഒരു സമഗ്രമായ പരിഹാരം നിര്‍ദ്ദേശിച്ചതില്‍ ബഹു. മുഖ്യമന്ത്രിയോടും ബഹു. പൊതുവിദ്യാഭ്യാസ മന്ത്രിയോടും ഇതില്‍ ഭാഗഭാക്കായ എല്ലാ ഉദ്യോഗസ്ഥരോടും കേരള കത്തോലിക്കാ സഭയുടെ നാമത്തില്‍ പ്രത്യേകം നന്ദി അറിയിക്കുന്നു.
---------------
Hindusthan Samachar / Sreejith S