Enter your Email Address to subscribe to our newsletters
THIRUVANATHAPURAM, 13 ഒക്റ്റോബര്‍ (H.S.)
മുഖ്യമന്ത്രി പിണറായി വിജയന് വിദേശ യാത്രയ്ക്ക് അനുമതി നല്‍കി കേന്ദ്രസര്‍ക്കാര്‍. ആദ്യം ഗള്‍ഫ് യാത്രയ്ക്ക് വിദേശകാര്യമന്ത്രാലയം അനുമതി വനിഷേധിച്ചിരുന്നു. പ്രത്യേകിച്ച് കാരണമൊന്നും വ്യക്തമാക്കാതെ ആയിരുന്നു ഈ നടപടി. ഈ തീരുമാനമാണ് മാറ്റിയിരിക്കുന്നത്. എന്നാല്‍ സൗദി അറേബ്യയിലേക്ക് പോകുന്നതിന് അനുമതിയില്ല.
നാളെ മുഖ്യമന്ത്രിയും സംഘവും യാത്ര തിരിക്കും. ഡിസംബര്‍ ഒന്നുവരെ വിവിധ ഘട്ടങ്ങളിലായാണ് ഗള്‍ഫ് രാജ്യങ്ങളിലേക്ക് മുഖ്യമന്ത്രി പോവുക. ഒക്ടോബര്‍ 16ന് ബഹ്റൈനിലാണ് ആദ്യ പരിപാടി. ഒക്ടോബര്‍ 17-ന് ദമ്മാം തുടങ്ങിയ രാജ്യങ്ങളില്‍ മുഖ്യമന്ത്രി എത്തും. ഒക്ടോബര്‍ 18- ജിദ്ദ, ഒക്ടോബര്‍ 19- റിയാദ് എന്നിവിടങ്ങളില്‍ മുഖ്യമന്ത്രി പ്രവാസികളുമായി സംസാരിക്കും. ഒക്ടോബര്‍ 24, 25 ദിവസങ്ങളില്‍ ഒമാന്‍, മസ്‌ക്കറ്റ്, ഒക്ടോബര്‍ 30-ഖത്തര്‍, നവംബര്‍ ഏഴിന് കുവൈത്ത്, നവംബര്‍ ഒന്‍പതിന് അബുദാബി എന്നിങ്ങനെയാണ് യാത്രാ പരിപാടികള്‍.
ഇത്രയും ദിവസം തുടര്‍ച്ചയായി മുഖ്യമന്ത്രി സംസ്ഥാനത്ത് നിന്ന് വിട്ടു നില്‍ക്കില്ല. പരിപാടികള്‍ ഇല്ലാത്ത ദിവസങ്ങളില്‍ അദ്ദേഹം കേരളത്തില്‍ എത്തും. മന്ത്രി സജി ചെറിയാനും നോര്‍ക്ക, മലയാളം മിഷന്‍ ഭാരവാഹികളും മുഖ്യമന്ത്രിക്കൊപ്പം ഗള്‍ഫിലേക്ക് എത്തുന്നുണ്ട്.പ്രവാസി ക്ഷേമത്തിനായി ഇടത് സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികള്‍ മുഖ്യമന്ത്രി വിശദീകരിക്കും.ഒപ്പം നിക്ഷേപകരെ കേരളത്തിലേക്ക് ആകര്‍ഷിക്കുകയും മുഖ്യമന്ത്രിയുടെ യാത്രയുടെ ലക്ഷ്യമാണ്.
---------------
Hindusthan Samachar / Sreejith S