സംവരണ വാർഡുകൾ: 20 ​ഗ്രാമപഞ്ചായത്തുകളിലെ നറുക്കെടുപ്പ് പൂർത്തിയായി
THIRUVANATHAPURAM, 13 ഒക്റ്റോബര്‍ (H.S.) 2025ലെ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിലെ മൂന്ന് ബ്ലോക്ക് ​ഗ്രാമപഞ്ചായത്തുകൾക്ക് കീഴിലെ 20 ​ഗ്രാമപഞ്ചായത്തുകളിലെ സംവരണ വാർഡുകളുടെ നറുക്കെടുപ്പ് കളക്ടറേറ്റിൽ നടന്നു. സ്ത്രീ സംവരണം, പട്ടികജാതി സ്ത്ര
kerala-local-body-election-voter-list


THIRUVANATHAPURAM, 13 ഒക്റ്റോബര്‍ (H.S.)

2025ലെ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിലെ മൂന്ന് ബ്ലോക്ക് ​ഗ്രാമപഞ്ചായത്തുകൾക്ക് കീഴിലെ 20 ​ഗ്രാമപഞ്ചായത്തുകളിലെ സംവരണ വാർഡുകളുടെ നറുക്കെടുപ്പ് കളക്ടറേറ്റിൽ നടന്നു.

സ്ത്രീ സംവരണം, പട്ടികജാതി സ്ത്രീ സംവരണം, പട്ടികവർ​​​ഗ്​ഗ സ്ത്രീ സംവരണം, എസ്.സി ജനറൽ, എസ്.ടി ജനറൽ എന്നീ വിഭാ​ഗങ്ങളിലായി നടന്ന നറുക്കെടുപ്പ് ജില്ലയുടെ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ അനു കുമാരി ഉദ്ഘാടനം ചെയ്തു.

പാറശ്ശാല, വർക്കല, നേമം ബ്ലോക്ക് പഞ്ചായത്തുകളിൽ ഉൾപ്പെടുന്ന പാറശ്ശാല, കാരോട്, കുളത്തൂര്‍, ചെങ്കല്‍, തിരുപുറം, പൂവ്വാര്‍, വെട്ടൂര്‍, ചെറുന്നിയൂര്‍, ഇടവ, ഇലകമണ്‍, ചെമ്മരുതി, മണമ്പൂര്‍, ഒറ്റൂര്‍, മാറനല്ലൂര്‍, ബാലരാമപുരം, പള്ളിച്ചല്‍, മലയിന്‍കീഴ്, വിളപ്പില്‍, വിളവൂര്‍ക്കല്‍, കല്ലിയൂര്‍ ​ഗ്രാമപഞ്ചായത്തുകളിലെ സംവരണ വാർഡുകളാണ് തിരഞ്ഞെടുപ്പിലൂടെ നിശ്ചയിച്ചത്.

എ ഡി എം വിനീത് ടി കെ,ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ സ്മിത റാണി,ജില്ലാതല നോഡൽ ഓഫീസർ

സജി ആർ എസ്, വിവിധ രാഷ്ട്രീയപാർട്ടികളുടെ പ്രതിനിധികൾ ഉദ്യോഗസ്ഥർ

തുടങ്ങിയവർ സംബന്ധിച്ചു.

ഒക്ടോബര്‍ 14, 15, 16, 18, 21 തീയതികളില്‍ ബാക്കി പഞ്ചായത്തുകളിലേയും ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലേയും നറുക്കെടുപ്പ് നടക്കും.

---------------

Hindusthan Samachar / Sreejith S


Latest News