Enter your Email Address to subscribe to our newsletters
NEWDELHI, 13 ഒക്റ്റോബര്‍ (H.S.)
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായി അഡ്വ. ഒ.ജെ. ജനീഷിനെ തിരഞ്ഞെടുത്തു. നിലവില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷനായി പ്രവര്‍ത്തിച്ചു വരികയായിരുന്നു ജനീഷ്. ബിനു ചുള്ളിയിലാണ് പുതിയ വര്‍ക്കിംഗ് പ്രസിഡന്റ്.
സംഘടനാ തിരഞ്ഞെടുപ്പില്‍ രണ്ടാം സ്ഥാനത്തെത്തിയ അബിന്‍ വര്‍ക്കിക്ക് സാമുദായിക സമവാക്യം കാരണമാണ് അധ്യക്ഷ പദവി നഷ്ടമായത്. അബിന്‍ വര്‍ക്കിയെയും കെ.എം. അഭിജിത്തിനെയും യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറിമാരായും തിരഞ്ഞെടുത്തു.
വിവാദങ്ങളെത്തുടര്‍ന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവെച്ച ഒഴിവിലേക്കാണ് ഒ.ജെ. ജനീഷിനെ നിയമിച്ചത്. കഴിഞ്ഞ മാസം 21-നാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ അധ്യക്ഷ സ്ഥാനം രാജിവെച്ചത്.
കെ.എസ്.യു. യൂണിറ്റ് പ്രസിഡന്റായി രാഷ്ട്രീയ ജീവിതം ആരംഭിച്ച ജനീഷ് യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം വൈസ് പ്രസിഡന്റ്, ജില്ലാ പ്രസിഡന്റ്, സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്.
---------------
Hindusthan Samachar / Sreejith S