Enter your Email Address to subscribe to our newsletters
VALPPARA, 13 ഒക്റ്റോബര്‍ (H.S.)
വാൽപ്പാറ: തമിഴ്നാട് വാൽപ്പാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ മുത്തശ്ശിയും രണ്ടര വയസുകാരിയും മരിച്ചു. ഉമ്മാണ്ടി മുടക്ക് എസ്റ്റേറ്റിന് സമീപം പുലർച്ചെ രണ്ടരയ്ക്കാണ് സംഭവം ഉണ്ടായത്. അസലാ (52), ഹേമശ്രീ ( രണ്ടര വയസ്) എന്നിവരാണ് മരിച്ചത്.
ഇന്ന് പുലർച്ചെ രണ്ട് കാട്ടാനകൾ വീടിന്റെ ജനൽ തകർക്കുന്നതറിഞ്ഞ് കുഞ്ഞുമായി രക്ഷപെടാൻ പുറത്തിറങ്ങിയതായിരുന്നു മുത്തശ്ശി. ഈ സമയം വീടിന്റെ മുൻഭാഗത്ത് നിൽക്കുകയായിരുന്ന മറ്റൊരു കാട്ടാന ഇരുവരെയും ആക്രമിക്കുകയായിരുന്നു.
കുഞ്ഞ് തൽക്ഷണം മരിച്ചു. പരിക്കേറ്റ മുത്തശ്ശിയെ വാൽപ്പാറ സർക്കാർ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി വാൽപ്പാറ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. പ്രദേശത്ത് കാട്ടാനയുടെ സാന്നിധ്യം പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു.
---------------
Hindusthan Samachar / Sreejith S