അരുന്ധതി റോയിയുടെ പുസ്തകത്തിന് വിലക്കില്ല; ഹര്‍ജി തള്ളി ഹൈക്കോടതി
Kerala, 13 ഒക്റ്റോബര്‍ (H.S.) അരുന്ധതി റോയിയുടെ പുതിയ പുസ്തകമായ ''Mother Mary Comes To Me''-യുടെ വില്‍പന തടയണമെന്ന ഹര്‍ജി തള്ളി ഹൈക്കോടതി. എഴുത്തുകാരി പുക വലിക്കുന്ന, പുസ്തകത്തിന്റെ മുഖചിത്രത്തെ ചോദ്യം ചെയ്തുകൊണ്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര
kerala high court


Kerala, 13 ഒക്റ്റോബര്‍ (H.S.)

അരുന്ധതി റോയിയുടെ പുതിയ പുസ്തകമായ 'Mother Mary Comes To Me'-യുടെ വില്‍പന തടയണമെന്ന ഹര്‍ജി തള്ളി ഹൈക്കോടതി. എഴുത്തുകാരി പുക വലിക്കുന്ന, പുസ്തകത്തിന്റെ മുഖചിത്രത്തെ ചോദ്യം ചെയ്തുകൊണ്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് തള്ളിയത്.

പുസ്തകത്തിന്റെ വില്‍പന തടയണമെന്നായിരുന്നു പൊതുതാത്പര്യ ഹര്‍ജിയിലുണ്ടായിരുന്നത്. പുകവലിക്കുന്നതിനെതിരെ മുന്നറിയിപ്പൊന്നും നല്‍കാതെ ചിത്രം പ്രസിദ്ധീകരിച്ചുവെന്നും അതുകൊണ്ടുതന്നെ കവര്‍ പേജടക്കം പുനഃപ്രസിദ്ധീകരിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

പുസ്തകത്തിന്റെ പുറംചട്ടയില്‍ നിയമപ്രകാരമുള്ള മുന്നറിയിപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ടെന്ന് പ്രസാധകരായ പെന്‍ഗ്വിന്‍ ബുക്‌സ് നേരത്തേ അറിയിച്ചിരുന്നു.

ഹര്‍ജി പരിശോധിച്ച കോടതി പുസ്തകം വില്‍ക്കുന്നതിന് തടസ്സമില്ലെന്ന് വ്യക്തമാക്കി. പൊതുതാത്പര്യ ഹര്‍ജികളെ ദുരുപയോഗം ചെയ്യരുതെന്നും നിര്‍ദേശം നല്‍കി. പുകവലി ഉപയോഗത്തെ കുറിച്ചുള്ള വ്യക്തമായ നിര്‍ദേശങ്ങള്‍ ഇല്ലെങ്കില്‍ അതുമായി ബന്ധപ്പെട്ട അധികാരികളെ അറിയിച്ചുകൂടെ എന്നും കോടതി ചോദിച്ചു.

---------------

Hindusthan Samachar / Sreejith S


Latest News