Enter your Email Address to subscribe to our newsletters
Kerala, 13 ഒക്റ്റോബര്‍ (H.S.)
അർഹരായ ഒരു ലക്ഷം പേർക്ക് കൂടി ബിപിഎൽ കാർഡ് നൽകുമെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ അനിൽ. നെടുമങ്ങാട് മണക്കോട് കാവിയോട്ടുമുകൾ- പൊയ്കകുഴി റോഡിൻ്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
അർഹരായ ആറു ലക്ഷം കുടുംബങ്ങൾക്ക് ബിപിഎൽ കാർഡ് നൽകിയത് അനർഹമായി ബിപിഎൽ കാർഡ് കൈവശം വച്ച വ്യക്തികളിൽ നിന്ന് അത് മാറ്റിയതിന് ശേഷമാണ്.
നഗരസഭയുടെ പ്രാദേശിക ഫണ്ടിൽ നിന്നും 33 ലക്ഷം രൂപ വിനിയോഗിച്ചാണ് റോഡ് നിർമ്മിച്ചത്.
നെടുമങ്ങാട് നഗരസഭയിലെ 26-ാം വാർഡിൽ അമൃത് പദ്ധതി പ്രകാരം നവീകരിച്ച പുന്നവേലികോണം ചിറയുടെയും മുനിസിപ്പൽ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച കുടിവെള്ള പദ്ധതിയുടെയും ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.
നെടുമങ്ങാട് നഗരസഭാ ചെയർപേഴ്സൺ സി.എസ് ശ്രീജ അധ്യക്ഷത വഹിച്ച ചടങ്ങിൽ നെടുമങ്ങാട് മുൻസിപ്പൽ സെക്രട്ടറി ആർ.കുമാർ, നെടുമങ്ങാട് നഗരസഭ വൈസ് ചെയർമാൻ എസ്. രവീന്ദ്രൻ, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ബി. സതീശൻ, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. ഹരികേശൻ നായർ, വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.വസന്തകുമാരി , വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്. സിന്ധു, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എസ്.അജിത തുടങ്ങിയവർ പങ്കെടുത്തു.
---------------
Hindusthan Samachar / Sreejith S