ശബരിമല സ്വര്‍ണ്ണക്കൊള്ള: ഗവര്‍ണ്ണറെ കണ്ട് ബിജെപി നേതൃത്വം
Kerala, 13 ഒക്റ്റോബര്‍ (H.S.) ശബരിമല സ്വര്‍ണ കൊള്ളയില്‍ ഇടപെടല്‍ ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തില്‍ ഗവര്‍ണര്‍ ശ്രീ രാജേന്ദ്ര ആര്‍ലേക്കറുമായി കൂടിക്കാഴ്ച നടത്തി. ശബരിമലയിലെ സ്വര്‍ണം കൊള്ളയുടെ പശ്ചാത്തലത്
governor


Kerala, 13 ഒക്റ്റോബര്‍ (H.S.)

ശബരിമല സ്വര്‍ണ കൊള്ളയില്‍ ഇടപെടല്‍ ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തില്‍ ഗവര്‍ണര്‍ ശ്രീ രാജേന്ദ്ര ആര്‍ലേക്കറുമായി കൂടിക്കാഴ്ച നടത്തി.

ശബരിമലയിലെ സ്വര്‍ണം കൊള്ളയുടെ പശ്ചാത്തലത്തില്‍ ദേവസ്വം ബോര്‍ഡ് പിരിച്ച് വിട്ട് അന്വേഷണം നടത്തണമെന്നും മുപ്പത് വര്‍ഷത്തെ ദേവസ്വം ബോര്‍ഡ് വിജിലന്‍സ് ഓഡിറ്റ് റിപ്പോര്‍ട്ട് പുറത്തുവിടണമെന്നും ദേവസ്വം ബോര്‍ഡില്‍ സിഎജി ഓഡിറ്റ് നടത്തണമെന്നും സ്വര്‍ണ കൊള്ളയടക്കമുള്ള സംഭവങ്ങള്‍ കണക്കിലെടുത്ത് ദേവസ്വം ബോര്‍ഡിന്റെ മുപ്പത് വര്‍ഷത്തെ ഇടപാടുകള്‍ കേന്ദ്രേ ഏജന്‍സിയെകൊണ്ട് അന്വേഷിപ്പിക്കണമെന്നും ആവശ്യപ്പെട്ടതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

കഴിഞ്ഞദിവസം കോട്ടയത്ത് സമാധാന പരമായിസമരംചെയ്ത ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ സിപിഎം, ഡിവൈഎഫ്‌ഐക്കാര്‍ നടത്തിയ ആക്രമണത്തില്‍ അന്വേഷണം നടത്തണമെന്നും ബിജെപി നേതൃത്വം ഗവര്‍ണറോട് അവശ്യപ്പെട്ടു. മുന്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍, ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, പി കെ കൃഷ്ണദാസ്, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ അനൂപ് ആന്റണി, എസ് സുരേഷ്, ഉപാധ്യക്ഷ ആര്‍ ശ്രീലേഖ തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.

---------------

Hindusthan Samachar / Sreejith S


Latest News