Enter your Email Address to subscribe to our newsletters
Kerala, 13 ഒക്റ്റോബര്‍ (H.S.)
ശബരിമല സ്വര്‍ണക്കൊള്ളയില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അന്വേഷണം അവസാനിക്കും മുന്‍പ് വിധിയെഴുതേണ്ട കാര്യമില്ലല്ലോ, അന്വേഷണത്തെ ഏതെങ്കിലും വിധത്തില്‍ ബാധിക്കുന്ന ഒരു പരാമര്‍ശവും തന്റെ ഭാഗത്ത് നിന്നുണ്ടാവില്ലെന്നും മുഖ്യന്ത്രി പറഞ്ഞു. ആരൊക്കെ ജയിലില്‍ പോകുമെന്ന കാര്യം അന്വേഷണത്തിന് ശേഷം കണ്ടറിയാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നവകേരള വികസനം സംബന്ധിച്ച് വിപുലമായ പഠനം നടത്തുന്നതിനായി സിറ്റിസണ്‍സ് റെസ്പോണ്‍സ് പ്രോഗ്രാം എന്ന പേരില്‍ പരിപാടി നടത്തും. സന്നദ്ധ സേനയുടെ അംഗങ്ങള്‍ ഓരോ ആളുകളുടെ അരികിലുമെത്തി പഠനം നടത്തും. വിശദമായ പഠന റിപ്പോര്‍ട്ട് തയ്യാറാക്കി ക്രോഡീകരിച്ച് ഭാവിയില്‍ നാടിന്റെ പുരോഗതി ഏത് രീതിയിലാകണം എന്ന കാര്യത്തില്‍ രൂപരേഖയുണ്ടാക്കും. വികസിത രാജ്യങ്ങളിലെ ജനങ്ങള്‍ക്കുള്ള ജീവിതനിലവാരം കേരളത്തില്‍ ഉറപ്പാക്കുക എന്നതാണ് ലക്ഷ്യം. വികസനങ്ങളുടെ നേട്ടത്തില്‍ നിന്നുണ്ടാകുന്ന ഗുണഫലം എല്ലാ വിഭാഗങ്ങള്‍ക്കും ലഭ്യമാകും.' മുഖ്യമന്ത്രി വ്യക്തമാക്കി.
---------------
Hindusthan Samachar / Sreejith S