Enter your Email Address to subscribe to our newsletters
Puthukkad, 13 ഒക്റ്റോബര്‍ (H.S.)
തൃശ്ശൂര്‍: ദേശീയപാത ആമ്പല്ലൂരിൽ ഭർത്താവിനോടൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യവേ ബസിനടിയിലേക്ക് വീണ യുവതി മരിച്ചു. നെല്ലായി പന്തല്ലൂർ കാരണത്ത് വീട്ടിൽ ജോഷിയുടെ ഭാര്യ സിജിയാണ് മരിച്ചത്. 45 വയസായിരുന്നു. ഇന്ന് രാവിലെ ഏഴരയോടെയായിരുന്നു അപകടം.
തൈക്കാട്ടുശ്ശേരിയിലെ ആയുർവ്വേദ കമ്പനിയിലെ താത്ക്കാലിക ജീവനക്കാരിയായ സിജി ജോലിക്ക് പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. നേരിയ ഗതാഗതക്കുരുക്കിനിടെ ഡ്രൈനേജിന് മുകളിലൂടെ പോയ സ്കൂട്ടർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. സ്കൂട്ടറിൽ നിന്ന് തെറിച്ച് വീണ സിജിയുടെ തലയിൽ സ്വകാര്യ ബസിൻ്റെ പിൻചക്രം ഇടിക്കുകയായിരുന്നു. ബസ് പുറകിലേക്ക് എടുത്താണ് സിജിയെ പുറത്തെടുത്തത്. ഉടൻ തന്നെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും സിജിയുടെ ജീവൻ രക്ഷിക്കാനായില്ല. അപകടത്തില്‍ പുതുക്കാട് പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.
അപകടത്തെ തുടർന്ന് പുതുക്കാട് പൊലീസ് തുടർനടപടികൾ സ്വീകരിച്ചു വരുകയാണ്. അടിപ്പാത നിർമ്മാണം നടക്കുന്ന തൃശൂർ ഭാഗത്തേക്കുള്ള പാതയുടെ പ്രവേശന ഭാഗത്താണ് അപകടം.
തൃശ്ശൂരിലെ റോഡപകടങ്ങൾക്ക് റോഡുകളുടെ ഗുണനിലവാരക്കുറവ് ഒരു പ്രധാന ഘടകമാണ്, പ്രത്യേകിച്ച് മണ്ണുത്തി-വടക്കഞ്ചേരി, ചാവക്കാട്-കൊടുങ്ങല്ലൂർ ഹൈവേകളിൽ കുഴികൾ, മോശം നിർമ്മാണം, വെളിച്ചക്കുറവ് തുടങ്ങിയ അപകടങ്ങൾക്ക് ഇത് കാരണമാകുന്നു. ഇത് നിരവധി അപകടങ്ങൾക്കും പരിക്കുകൾക്കും മരണങ്ങൾക്കും കാരണമായിട്ടുണ്ട്, പ്രത്യേകിച്ച് ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ, ഇത് പൊതുജനങ്ങളുടെയും ഉദ്യോഗസ്ഥരുടെയും ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്, സർക്കാർ ഉദ്യോഗസ്ഥരുടെ നിഷ്ക്രിയത്വത്തിന് കോടതി വിമർശനം ഉൾപ്പെടെ.
---------------
Hindusthan Samachar / Roshith K