Enter your Email Address to subscribe to our newsletters
Jaisalmer, 14 ഒക്റ്റോബര്‍ (H.S.)
ചൊവ്വാഴ്ച ജയ്‌സാൽമീറിൽ നിന്ന് ജോധ്പൂരിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് 20 യാത്രക്കാർ ജീവനോടെ വെന്തുമരിച്ചു. 16 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. പോലീസിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
57 യാത്രക്കാരുമായാണ് ഉച്ചകഴിഞ്ഞ് 3 മണിയോടെയാണ് ജയ്‌സാൽമീറിൽ നിന്ന് പുറപ്പെട്ടതെന്നും പോലീസ് പറഞ്ഞു. ഷോർട്ട് സർക്യൂട്ട് മൂലമാണ് തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.
ലക്ഷ്യത്തിലേക്ക് സഞ്ചരിച്ചു കൊണ്ടിരിക്കവേ ജയ്‌സാൽമീർ-ജോധ്പൂർ ഹൈവേയിൽ ബസിന്റെ പിന്നിൽ നിന്ന് പുക ഉയരാൻ തുടങ്ങുകയായിരുന്നു. ഇത് കണ്ട് ഡ്രൈവർ ബസ് പെട്ടെന്ന് തന്നെ നിർത്തിയെങ്കിലും താമസിയാതെ തീ ബസ് മുഴുവൻ മുഴുവൻ മൂടുകയായിരുന്നു.
നാട്ടുകാരും വഴിയാത്രക്കാരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങളിൽ സഹായിച്ചു. സൈനിക ഉദ്യോഗസ്ഥരും ഓപ്പറേഷനിൽ സഹായിച്ചു.
ഗുരുതരമായി പരിക്കേറ്റ 16 യാത്രക്കാരെ ജോധ്പൂരിലെ ആശുപത്രിയിലേക്ക് മാറ്റിയതായി പോലീസ് കൂട്ടിച്ചേർത്തു.
ബസിൽ 19 യാത്രക്കാർ മരിച്ചപ്പോൾ, ജോധ്പൂരിലേക്കുള്ള യാത്രാമധ്യേ ഒരാൾ പൊള്ളലേറ്റ് മരിച്ചതായി പൊക്രാൻ എംഎൽഎ പ്രതാപ് പുരി പറഞ്ഞു.
---------------
Hindusthan Samachar / Roshith K