Enter your Email Address to subscribe to our newsletters
Munnar, 14 ഒക്റ്റോബര്‍ (H.S.)
മൂന്ന് പൊലീസുകാരെ ബോംബ് സ്ഫോടനത്തില്‍ കൊലപ്പെടുത്തിയ മാവോയിസ്റ്റ് ഇടുക്കിയില്‍ പിടിയില്‍. ജാർഖണ്ഡ് സ്വദേശി സഹൻ ടുട്ടി ദിനബു (30) ആണ് പിടിയിലായത്.
എൻഐഎ സംഘം മൂന്നാറില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്.
ജാർഖണ്ഡില്‍ നിന്ന് രക്ഷപ്പെട്ട് മൂന്നാർ ഗൂഡാർവിള എസ്റ്റേറ്റില്‍ ഭാര്യയോടൊപ്പം തൊഴിലാളിയായി ജോലി ചെയ്തു വരികയായിരുന്ന ഇയാള്‍ കുറച്ചുനാളുകളായി എൻഐഎ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു.
അന്വേഷണത്തിനിടയില്‍ നിന്ന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് പ്രതിയെ ഇന്നലെ രാത്രിയോടെ മൂന്നാർ പൊലീസിന്റെ സഹായത്തോടെ ഗൂഡാർവിള എസ്റ്റേറ്റില്‍ നിന്ന് പിടികൂടിയത്. വൈദ്യ പരിശോധനയ്ക്ക് ശേഷം മൂന്നാർ പൊലീസ് സ്റ്റേഷനില്‍ സുരക്ഷയില്‍ പ്രതിയെ പാർപ്പിച്ചിരിക്കുകയാണ്.
സ്ഫോടന കേസിലെ 33-ാമത്തെ പ്രതിയായ ഇയാള്‍ ഭാര്യയുമായി എസ്റ്റേറ്റില്‍ ജോലി ചെയ്തു വരികയായിരുന്നു. ഇവരുടെ 9വയസുള്ള കുട്ടി സമീപ പ്രദേശത്തെ ഒരു ഹോസ്റ്റലില്‍ നിന്നു പഠിക്കുകയാണ്.
2021ലാണ് ജാർഖണ്ഡില്‍ സ്ഫോടനത്തിലൂടെ 3 പൊലീസുകാരെ പ്രതി കൊലപ്പെടുത്തിയത്. ഒന്നര വർഷം മുൻപാണ് സഹൻ കേരളത്തില്‍ എത്തിയത്. സഹനൊപ്പം കൂടുതല്‍ ആളുകള്‍ കേരളത്തില്‍ എത്തിയിട്ടുണ്ടാകാമെന്നാണ് എൻഐഎയുടെ നിഗമനം.
ഇവരെല്ലാം എവിടെയാണെന്ന് പരിശോധിച്ചതിന് ശേഷമായിരിക്കും തുടർ നടപടികളിലേക്ക് കടക്കുക. പ്രതിയുമായി ഇന്ന് എൻഐഎ സംഘം കൊച്ചിയില്‍ എത്തും
---------------
Hindusthan Samachar / CHANDHU CHANDRASEKHAR