Enter your Email Address to subscribe to our newsletters
Pathanamthitta, 14 ഒക്റ്റോബര്‍ (H.S.)
ശബരിമല സ്വർണക്കൊള്ള കേസില്‍ ഇന്ന് കൂടുതല്‍ പേർക്കെതിരെ നടപടിയുണ്ടാകും.തിരുവിതാംകൂർ ദേവസ്വം ബോർഡില്‍ നിന്നും വിരമിച്ച ഉദ്യോഗസ്ഥർക്കെതിരായ നടപടി ഇന്നത്തെ വിശദമായ ചർച്ചയ്ക്ക് ശേഷം ഉണ്ടാകുമെന്ന് ദേവസ്വം പ്രസിഡന്റ് പി എസ് പ്രശാന്ത്.
ദേവസ്വം മരാമത്ത് അസിസ്റ്റൻറ് എൻജിനീയർ സുനില്‍കുമാറിനെ ഇന്ന് സസ്പെൻഡ് ചെയ്യും.
കുറ്റക്കാർ എന്ന് കോടതി ശിക്ഷിച്ചാല്‍ മാത്രമേ പെൻഷൻ ആനുകൂല്യങ്ങള്‍ പിടിച്ചുവെക്കാൻ കഴിയൂ. അസിസ്റ്റന്റ് എൻജിനീയർ കെ. സുനില്‍ കുമാറിനെതിരായ നടപടി ബോർഡ് ചർച്ച ചെയ്യുമെന്നും പി എസ് പ്രശാന്ത് പറഞ്ഞു.
സ്മാർട്ട് ക്രിയേഷനില്‍ രേഖകള്‍ കാണാതായ സംഭവം എസ്‌ഐടി സംഘം അന്വേഷിക്കട്ടെ. സത്യം എന്തായാലും പുറത്തുവരും.കുറ്റവാളികള്‍ ശിക്ഷിക്കപ്പെടും എന്ന കാര്യത്തില്‍ തർക്കമില്ല. സ്വർണ കൊള്ള മണ്ഡല മകരവിളക്ക് തീർത്ഥാടനത്തെ ബാധിക്കില്ല. അക്കാര്യത്തില്‍ ബോർഡിന് ആശങ്കയില്ലെന്നും പി എസ് പ്രശാന്ത് കൂട്ടിച്ചേർത്തു.
1999 മുതലുള്ള കാര്യങ്ങള്‍ അന്വേഷിക്കണം. 2007, 2011,2016 കാലത്ത് ആരായിരുന്നു ദേവസ്വം ബോർഡ് പ്രസിഡന്റുമാർ. ഇവരെല്ലാം ദിവ്യന്മാരും ഇപ്പോള്‍ ഉള്ളവർ കള്ളന്മാരും എന്ന് ചിലർ പ്രചരിപ്പിക്കുന്നുണ്ടെന്നും പി എസ് പ്രശാന്ത് പറഞ്ഞു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR