Enter your Email Address to subscribe to our newsletters
Palakkadu, 14 ഒക്റ്റോബര്‍ (H.S.)
കല്ലടിക്കോട് ദുരൂഹ സാഹചര്യത്തിൽ മരിച്ച ബിനു നിധിനും തമ്മിൽ പരിചയമുണ്ടെന്നും എന്നാൽ അടുത്ത സുഹുത്തുക്കൾ അല്ലായിരുന്നെന്നും കൊല്ലപ്പെട്ട നിധിൻ്റെ അമ്മ ഷൈല. ബിനു കഴിഞ്ഞ ദിവസം മോശമായി സംസാരിച്ചുവെന്ന് നിധിൻ പറഞ്ഞിരുന്നതായും അമ്മ പറഞ്ഞു. എന്താണ് മോശമായി പറഞ്ഞതെന്ന് മാത്രം നിധിൻ തന്നോട് പറഞ്ഞില്ല. ജോലിക്കായി അഭിമുഖത്തിന് പോകാൻ ഇരിക്കുകയായിരുന്നു മകൻ. ഇരുവരും തമ്മിലുള്ള പ്രശ്നം എന്താണെന്ന് അറിയില്ലെന്നും നിധിൻ്റെ അമ്മ ഷൈല പറഞ്ഞു.
അതേസമയം, സംഭവത്തിൽ സ്ഥലം സന്ദർശിച്ച് ജില്ലാ പോലീസ് മേധാവി അജിത് കുമാർ ഐപിഎസ്. ബിനു നിധിനെ വെടിവച്ചതിനുശേഷം സ്വയം വെടി വെടിവെച്ച് മരിച്ചതാകാമെന്ന് ജില്ലാ പൊലീസ് മേധാവി പറഞ്ഞു. കൊലപാതകത്തിലേക്ക് നയിച്ച കാരണം വ്യക്തമല്ല. സംഭവത്തിൽ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അജിത് കുമാർ ഐപിഎസ് വ്യക്തമാക്കി.
കൊലപാതകത്തിൻ്റെ കൂടുതൽ വിവരങ്ങൾ പൊലീസ് അന്വേഷിച്ചു വരികയാണ്. പ്രദേശം മുഴുവൻ അടച്ചിട്ടാണ് പൊലീസ് തെളിവുകൾ ശേഖരിക്കുന്നത്. സംഭവസ്ഥലത്ത് നിന്ന് തോക്ക്, കാർട്രിഡ്‌ജ്, മൊബൈൽ ഫോണുകൾ തുടങ്ങിയവ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഫോറന്‍സിക് വിദഗ്‌ധരും പരിശോധന നടത്തിയിട്ടുണ്ട്. ഇരുവരുടെയും മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം നടപടികൾക്കായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
ഇന്ന് വൈകീട്ട് മൂന്നുമണിയോടെയാണ് മൂന്നേക്കർ മരുതുംക്കാട് സ്വദേശികളായ ബിനുവിനെയും നിതിനെയും വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ബിനുവിനെയാണ് ആദ്യം റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരുതുംകാട് സർക്കാർ സ്കൂളിന് സമീപത്തെ പാതയിലാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. യുവാവിൻ്റെ മൃതദേഹത്തിന് സമീപത്തുനിന്ന് നാടൻ തോക്കും കണ്ടെത്തിയിരുന്നു. വീടിനുള്ളിൽ നിന്നാണ് നിധിനിൻ്റെ മൃതദേഹം കണ്ടെത്തിയത്. നിതിനെ കൊലപ്പെടുത്തിയ ശേഷം ബിനു സ്വയം വെടിവെച്ച് മരിച്ചതാകാമെന്നാണ് സൂചന.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR