Enter your Email Address to subscribe to our newsletters
Kollam, 14 ഒക്റ്റോബര്‍ (H.S.)
മത്സ്യം വില കുറച്ച് വിറ്റതിന് വില്‍പ്പനക്കാരന് മര്‍ദ്ദനം. കൊല്ലം ഭരണിക്കാവില്‍ മത്സ്യ വില്‍പ്പന നടത്തുന്ന കണ്ണനാണ് മര്‍ദ്ദനമേറ്റത്.
.കണ്ണില്‍ കുരുമുളക് സ്‌പ്രേ അടിച്ച ശേഷമായിരുന്നു രണ്ടംഗ സംഘത്തിന്റെ ആക്രമണം. ഇന്ന് പുലര്‍ച്ചെ നാലു മണിയോടെയായിരുന്നു ആക്രമണം.
മത്സ്യം എടുക്കുന്നതിനായി നീണ്ടക്കരയിലേക്ക് പോകാനായി ഒരുങ്ങുന്നതിനിടെയാണ് വീടിനു സമീപം ഒളിച്ചിരുന്ന രണ്ടു പേര്‍ കണ്ണനെ മര്‍ദിച്ചത്. കമ്ബികൊണ്ട് ശരീരത്തില്‍ അടിച്ചു. അത് തടഞ്ഞപ്പോഴേക്കും കണ്ണില്‍ കുരുമുളക് സ്‌പ്രേ അടിച്ചുവെന്നും കണ്ണന്‍ പറഞ്ഞു. തടയാനെത്തിയ ഇയാളുടെ ഭാര്യയ്ക്കും മര്‍ദനമേറ്റിട്ടുണ്ട്. സമീപത്തെ കടകളിലേക്കാള്‍ വില കുറവില്‍ കണ്ണന്‍ മത്സ്യം വിറ്റതാണ് മര്‍ദിക്കാനിടയായത്.
കണ്ണന്‍ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ ശാസ്താംകോട്ട പോലീസ് പ്രാഥമിക അന്വേഷണം തുടങ്ങി. പ്രതികളെക്കുറിച്ച് പോലീസിന് വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR