Enter your Email Address to subscribe to our newsletters
Kerala, 14 ഒക്റ്റോബര്‍ (H.S.)
ആറന്മുള ക്ഷേത്രത്തിലെ ആചാരലംഘന വിവാദത്തിൽ വിശദീകരണവുമായി സിപിഐഎം. ഭഗവാന് നേദിക്കുന്നതിന് മുൻപ് ദേവസ്വം മന്ത്രിക്ക് സദ്യ വിളമ്പി എന്നത് തെറ്റായ പ്രചാരണം. ഭക്തരെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമം. പത്തനംതിട്ട ജില്ലാ കമ്മിറ്റിയാണ് വിശദീകരണക്കുറിപ്പ് ഇറക്കിയത്. ഭഗവാൻ്റെ പേരിൽ കള്ളം പറഞ്ഞാൽ ഭഗവാൻ ഒരിക്കലും പൊറുക്കില്ലെന്ന് ഓർക്കണം എന്നും വിശദീകരണക്കുറിപ്പിൽ സിപിഐഎം.
ശബരിമല സ്വർണ്ണപ്പാളി വിഷയത്തിൽ സർക്കാരിനെയും ദേവസ്വം ബോർഡിനെയും പ്രതിക്കൂട്ടിലാക്കാൻ നോക്കി പരാജയപ്പെട്ടപ്പോഴാണ് പുതിയ ശ്രമമെന്നും സിപിഐഎം. പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ വി സാംബദേവന്റെയും മുഴുവൻ കമ്മിറ്റിയംഗങ്ങളുടെയും പൂർണ്ണമായ നിർദ്ദേശപ്രകാരമാണ് മന്ത്രി ഓരോ ചടങ്ങിലും പങ്കെടുത്തതെന്ന് സിപിഐഎം വിശദീകരണക്കുറിപ്പിൽ വ്യക്തമാക്കി.
---------------
Hindusthan Samachar / Roshith K