Enter your Email Address to subscribe to our newsletters
Kerala, 14 ഒക്റ്റോബര്‍ (H.S.)
ദില്ലി: മുഖ്യമന്ത്രിയുടെ മകനെതിരായ ഇഡി സമൻസിൽ മാധ്യമങ്ങളെ കുറ്റപ്പെടുത്തി സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി. സമൻസ് കിട്ടിയെന്ന് താൻ സ്ഥിരീകരിച്ചിട്ടില്ലെന്ന് എംഎ ബേബി പറഞ്ഞു. പല മാധ്യമങ്ങളും ഇഡിയുടെ ഏജൻ്റുമാരാകുന്നു. വാർത്ത അച്ചടിച്ച മാധ്യമത്തിന് മനോരോഗമാണെന്നും എംഎ ബേബി രൂക്ഷഭാഷയിൽ കുറ്റപ്പെടുത്തി. യുഡിഎഫിൻ്റെ പ്രചരണം ചില പത്രങ്ങൾ ഏറ്റെടുത്തു. മാധ്യമങ്ങൾ ചോദിച്ചപ്പോൾ രണ്ടുവർഷം മുമ്പ് അയച്ച നോട്ടീസിൽ തുടർ നടപടികൾ ഉണ്ടായില്ല എങ്കിൽ കെട്ടിച്ചമച്ചതാണ് എന്നാണ് പറഞ്ഞത്. അസംബന്ധം ആണ് ഇതെല്ലാം എന്ന് എനിക്കും മുഖ്യമന്ത്രിക്കും സംശയം ഇല്ല. ചെന്നൈയിലെ പ്രതികരണം തലനാരിഴകീറി വിമർശിച്ചതിനെ സ്വാഗതം ചെയ്യുന്നുവെന്നും എംഎ ബേബി പറഞ്ഞു.
---------------
Hindusthan Samachar / Sreejith S