Enter your Email Address to subscribe to our newsletters
Palakkad, 14 ഒക്റ്റോബര്‍ (H.S.)
കല്ലടിക്കോട് രണ്ട് യുവാക്കളെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. മൂന്നേക്കർ മരുതുംക്കാട് സ്വദേശികളായ ബിനുവിനെയും നിതിനിനെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് വൈകീട്ട് മൂന്ന് മണിയോടെയാണ് സംഭവം. ബിനുവിനെയാണ് ആദ്യം റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
മരുതുംകാട് സർക്കാർ സ്കൂളിന് സമീപത്തെ പാതയിലാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. യുവാവിൻ്റെ മൃതദേഹത്തിന് സമീപത്തുനിന്ന് നാടൻ തോക്കും കണ്ടെത്തിയിട്ടുണ്ട്. സമീപത്തെ വീടിനുള്ളിൽ നിന്നാണ് നിധിനിൻ്റെ മൃതദേഹം കണ്ടെത്തിയത്. നിതിനെ കൊലപ്പെടുത്തിയ ശേഷം ബിനു സ്വയം വെടിവെച്ച് മരിച്ചതാകാമെന്നാണ് സൂചന. സംഭവ സ്ഥലത്ത് കല്ലടിക്കോട് പൊലീസ് പരിശോധന ആരംഭിച്ചു
---------------
Hindusthan Samachar / CHANDHU CHANDRASEKHAR