Enter your Email Address to subscribe to our newsletters
PALAKKAD, 15 ഒക്റ്റോബര്‍ (H.S.)
പാലക്കാട്: ഒറ്റപ്പാലം എന്‍എസ്എസ് കോളേജില്‍ കെഎസ്‌യു പ്രതിഷേധം. മൂന്നര മണിക്കൂറോളം അധ്യാപകരെ പ്രിന്‍സിപ്പല്‍ ഓഫീസില്‍ തടഞ്ഞുവച്ചു. പതിനാല് അധ്യാപകരും സൂപ്രണ്ടുമാണ് കുടുങ്ങിയത്.
കഴിഞ്ഞ ദിവസം നടന്ന സംഘര്‍ഷത്തിനിടെ കെഎസ്‌യു പ്രവര്‍ത്തകയെ ആക്രമിച്ച കേസില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. തങ്ങളെ പ്രവര്‍ത്തകര്‍ പൂട്ടിയിട്ടതായി പ്രിന്‍സിപ്പല്‍ ആര്‍.രാജേഷ് ആരോപിച്ചു. പോലീസ് എത്തി വൈകിട്ട് മൂന്നേമുക്കാലോടെയാണ് പ്രതിഷേധക്കാരെ പിരിച്ചുവിട്ടത്. കോളേജില്‍ നടന്ന അനിഷ്ടസംഭവങ്ങളുമായി ബന്ധപ്പെട്ട് ഏഴ് എസ്എഫ്‌ഐ പ്രവര്‍ത്തകരെയും നാല് കെഎസ്‌യു പ്രവര്‍ത്തകരെയും സസ്‌പെന്‍ഡ് ചെയ്തു.
---------------
Hindusthan Samachar / Sreejith S