Enter your Email Address to subscribe to our newsletters
NEWDELHI, 15 ഒക്റ്റോബര്‍ (H.S.)
ന്യൂഡല്‍ഹി: നാലുദിവസത്തെ കേരള സന്ദര്‍ശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുര്‍മു നേരത്തെ നിശ്ചയിച്ചതിലും ഒരു ദിവസം നേരത്തേ 21ന് തിരുവനന്തപുരത്തെത്തും.
ശബരിമല, ശിവഗിരി സന്ദര്‍ശനവും മുന്‍ രാഷ്ട്രപതി കെ.ആര്‍. നാരായണന്റെ പ്രതിമ അനാച്ഛാദനവും പാലാ സെന്റ് തോമസ് കോളജിന്റെ പ്ലാറ്റിനം ജൂബിലിയും എറണാകുളം സെന്റ് തെരേസാസ് കോളജിന്റെ ശതാബ്ദിയും രാഷ്ട്രപതിയുടെ പരിപാടികളിലുണ്ട്.
21 ചൊവ്വ
ഉച്ചയ്ക്ക് 2.30: ഡല്‍ഹിയില്‍നിന്നു പ്രത്യേക വ്യോമസേനാ വിമാനത്തില്‍ തിരുവനന്തപുരത്തേക്ക്. സ്വീകരണത്തിനു ശേഷം റോഡ് മാര്‍ഗം രാജ്ഭവനില്‍ അത്താഴം, വിശ്രമം.
22 ബുധന്‍
രാവിലെ 9.25ന് ഹെലികോപ്റ്ററില്‍ നിലയ്ക്കലിലേക്ക്. 11.00ന് പന്പ, 11.50ന് ശബരിമല. ക്ഷേത്ര ദര്‍ശനത്തിനുശേഷം ശബരിമല ഗസ്റ്റ് ഹൗസില്‍ ഉച്ചഭക്ഷണം, വിശ്രമം. വൈകുന്നേരം 4.20ന് ഹെലികോപ്റ്ററില്‍ തിരുവനന്തപുരത്തേക്ക്. രാജ്ഭവനില്‍ അത്താഴം, വിശ്രമം
23 വ്യാഴം
രാവിലെ 10.30: രാജ്ഭവന്‍ അങ്കണത്തില്‍ കെ.ആര്‍. നാരായണന്റെ അര്‍ധകായ പ്രതിമ അനാച്ഛാദനം.
11.55ന് വര്‍ക്കല, 12.50ന് ശിവഗിരിയില്‍ ശ്രീനാരായണ ഗുരു മഹാസമാധി ശതാബ്ദിയില്‍ മുഖ്യാതിഥി. ഉച്ചയ്ക്ക് ശിവഗിരിയില്‍ ഉച്ചഭക്ഷണം. ഉച്ചകഴിഞ്ഞ് 3.50ന് പാലാ സെന്റ് തോമസ് കോളജ് ഗ്രൗണ്ടില്‍. വൈകുന്നേരം 4.15-5.05: പാലാ സെന്റ് തോമസ് കോളജ് പ്ലാറ്റിനം ജൂബിലിയില്‍ മുഖ്യാതിഥി
5.10ന് ഹെലികോപ്റ്ററില്‍ കോട്ടയത്തേക്ക്. 6.20ന് കുമരകം താജ് റിസോര്‍ട്ടിലെത്തി താമസം, അത്താഴം.
24 വെള്ളി
രാവിലെ 11.00ന് കോട്ടയത്തു നിന്നു ഹെലികോപ്റ്ററില്‍ കൊച്ചിയിലേക്ക്. ഉച്ചയ്ക്ക് 11.35ന് കൊച്ചി നാവിക വിമാനത്താവളത്തില്‍ സ്വീകരണം.
11.50: റോഡുമാര്‍ഗം എറണാകുളത്തേക്ക്
12.10-1.00: എറണാകുളം സെന്റ് തെരേസാസ് കോളജ് ശതാബ്ദിആഘോഷത്തില്‍ മുഖ്യാതിഥി
1.10: ബോള്‍ഗാട്ടി പാലസ് ഹോട്ടലില്‍ ഉച്ചഭക്ഷണം
വൈകുന്നേരം 3.45ന് നാവിക സേനാ വിമാനത്താവളത്തില്‍നിന്ന് ഹെലികോപ്റ്ററില്‍ നെടുന്പാശേരിയിലേക്ക്. 4.15ന് പ്രത്യേക വ്യോമസേനാ വിമാനത്തില്‍ ഡല്‍ഹിയിലേക്ക്.
---------------
Hindusthan Samachar / Sreejith S