Enter your Email Address to subscribe to our newsletters
KASARGODE, 15 ഒക്റ്റോബര്‍ (H.S.)
കാസര്‍കോടാണ് വീട്ടിലെ കിടപ്പു മുറിയില്‍ പെണ്‍കുട്ടിയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ആശുപത്രിയിലേക്ക് കൊണ്ടുപോകവേയാണ് കാര്‍ മറിഞ്ഞ് അപകടം ഉണ്ടായത്. കാസര്‍കോട് കുറ്റിക്കോല്‍ ബേത്തൂര്‍പാറയിലാണ് അപകടം നടന്നത്. ഉടനെ തന്നെ നാട്ടുകാര്‍ പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
ബേത്തൂര്‍പാറ സ്വദേശിനിയാണ് മരിച്ച 20 കാരിയായ മഹിമ. നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയായിരുന്നു. ഇന്ന് രാവിലെ 8 മണിയോടെയാണ് പെണ്‍കുട്ടിയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് കുട്ടിയുടെ അമ്മയായ വനജയും സഹോദരന്‍ മഹേഷും ചേര്‍ന്നാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിക്കാന്‍ കാറില്‍ പോയത്. തുടര്‍ന്നായിരുന്നു അപകടം. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
അതേസമയം, പെണ്‍കുട്ടിയുടെ മരണം തൂങ്ങിയതുമൂലമാണോ അതോ അപകടമാണോ എന്ന് വ്യക്തമല്ല. എന്നാല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോള്‍ പെണ്‍കുട്ടിക്ക് ജീവന്‍ ഉണ്ടായിരുന്നു എന്നാണ് വിവരം
---------------
Hindusthan Samachar / Sreejith S