Enter your Email Address to subscribe to our newsletters
BIHAR, 15 ഒക്റ്റോബര്‍ (H.S.)
ബിഹാര്‍ നിയമസഭ തിര?ഞ്ഞെടുപ്പില്‍ രഘോപുര്‍ മണ്ഡലത്തില്‍ നിന്നു നാമനിര്‍ദേശ പത്രിക നല്‍കി ആര്‍ജെഡി നേതാവ് തേജസ്വി യാദവ്. പിതാവ് ലാലു പ്രസാദ് യാദവിനും മാതാവ് റാബ്രി ദേവിക്കുമൊപ്പമെത്തിയാണ് പ്രതിപക്ഷ സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായ തേജസ്വി പത്രിക നല്‍കിയത്. യാദവ കുടുംബത്തിന്റെ ശക്തികേന്ദ്രമായ രാഘോപുരില്‍ നിന്നാണ് അവസാന രണ്ടു തിരഞ്ഞെടുപ്പിലും തേജസ്വി വിജയിച്ചത്.
മുന്‍പ് ലാലു പ്രസാദും റാബ്രു ദേവിയും മത്സരിച്ച് മുഖ്യമന്ത്രിമാരായത് രാഘോപുരില്‍ നിന്നാണ്. ഇത്തവണ മണ്ഡലത്തില്‍ നിന്ന് ഹാട്രിക് ജയം തേടുന്ന തേജസ്വി യാദവും മുഖ്യമന്ത്രി സ്ഥാനത്തെത്താമെന്ന പ്രതീക്ഷയിലാണുള്ളത്. നവംബര്‍ 11ന് രണ്ടാംഘട്ടത്തിലാണ് രാഘോപുരില്‍ വോട്ടെടുപ്പ്. നേരത്തെ, തേജസ്വി യാദവിനെതിരെ രാഘോപുരില്‍ താന്‍ മത്സരിക്കുമെന്ന് ജന്‍ സുരാജ് പാര്‍ട്ടി സ്ഥാപകന്‍ പ്രശാന്ത് കിഷോര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, പിന്നീട് ചഞ്ചല്‍ സിങ്ങിനെയാണ് ജന്‍ സുരാജ് പാര്‍ട്ടി രാഘോപുരില്‍ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്.
കഴിഞ്ഞ പ്രാവശ്യം 38,174 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് തേജസ്വി ബിജെപി സ്ഥാനാര്‍ഥി സതീഷ് കുമാര്‍ യാദവിനെ പരാജയപ്പെടുത്തിയത്. 2015ല്‍ നേടിയ 22,733 വോട്ട് ഭൂരിപക്ഷം വര്‍ധിപ്പിക്കാനുമായി. തേജസ്വിയെ നേരിടാന്‍ എന്‍ഡിഎ സഖ്യം ഇക്കുറി ആരെയാണ് രംഗത്തിറക്കുന്നതെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.
---------------
Hindusthan Samachar / Sreejith S