അനസ്തീസിയ മരുന്ന് കുത്തിവച്ച് ഭാര്യയെ കൊലപ്പെടുത്തി ഡോക്ടര്‍; മാസങ്ങള്‍ക്ക് ശേഷം അറസ്റ്റ്
Bengaluru, 15 ഒക്റ്റോബര്‍ (H.S.) ബെംഗളൂരു: ഭാര്യയെ മരുന്ന് കുത്തിവച്ച് കൊന്ന ഡോക്ടര്‍ അറസ്റ്റില്‍. യുവഡോക്ടര്‍ കൃതിക റെഡ്ഡിയുടെ മരണമാണ് കൊലപാതകമെന്ന് പോലീസ് കണ്ടെത്തിയിരിക്കുന്നത്. ഭര്‍ത്താവായ ഡോ. മഹേന്ദ്ര റെഡ്ഡി അമിത അളവില്‍ അനസ്തീസിയ മരുന്ന് കു
doctor murrder


Bengaluru, 15 ഒക്റ്റോബര്‍ (H.S.)

ബെംഗളൂരു: ഭാര്യയെ മരുന്ന് കുത്തിവച്ച് കൊന്ന ഡോക്ടര്‍ അറസ്റ്റില്‍. യുവഡോക്ടര്‍ കൃതിക റെഡ്ഡിയുടെ മരണമാണ് കൊലപാതകമെന്ന് പോലീസ് കണ്ടെത്തിയിരിക്കുന്നത്. ഭര്‍ത്താവായ ഡോ. മഹേന്ദ്ര റെഡ്ഡി അമിത അളവില്‍ അനസ്തീസിയ മരുന്ന് കുത്തിവച്ചാണു ഡോ. കൃതികയെ കൊലപ്പെടുത്തിയത്. കൃതിക മരിച്ച് ആറുമാസത്തിനു ശേഷമാണു കൊലപാതക വിവരം പുറത്തുവരുന്നത്. കേസില്‍ ഡോ. മഹേന്ദ്ര റെഡ്ഡിയെ അറസ്റ്റു ചെയ്തു.

ഏപ്രില്‍ 21നായിരുന്നു സംഭവം. ചര്‍മരോഗ വിദഗ്ധയായ ഡോ. കൃതിക റെഡ്ഡിയെ ബെംഗളൂരു മുന്നെക്കൊല്ലാലയിലെ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. ഭര്‍ത്താവ് ഡോ. മഹേന്ദ്ര റെഡ്ഡി കൃതികയെ ഉടന്‍ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അസ്വാഭാവിക മരണത്തിന് മാറത്തഹള്ളി പൊലീസ് കേസെടുത്തിരുന്നു.

ജനറല്‍ സര്‍ജനായ ഡോ. മഹേന്ദ്ര റെഡ്ഡിയും കൃതികയും കഴിഞ്ഞ വര്‍ഷം മേയിലാണ് വിവാഹിതരായത്. ഇരുവരും ബെംഗളൂരു വിക്ടോറിയ ആശുപത്രിയിലാണ് ജോലി ചെയ്തിരുന്നത്. കൃതികയുടെ മരണത്തിനു പിന്നാലെ ഇവരുടെ വീട്ടില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ നിര്‍ണായക തെളിവുകള്‍ ലഭിച്ചിരുന്നു. ഇന്‍ജക്ഷന്‍ ട്യൂബ്, കാനുല സെറ്റ്, മറ്റു മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവ സംശയാസ്പദ സാഹചര്യത്തില്‍ ഇവിടെ നിന്നു ലഭിച്ചു. കൃതികയുടെ ആന്തരികാവയവങ്ങളില്‍ നിന്നുള്ള സാംപിളുകളും പരിശോധനക്കയച്ചു. ഇതില്‍ നിന്നാണ് പ്രൊപോഫോള്‍ എന്ന ശക്തിയേറിയ അനെസ്‌തെറ്റിക് മരുന്നിന്റെ സാന്നിധ്യം കണ്ടെത്തിയത്.

റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കൃതികയുടെ രക്ഷിതാക്കള്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് പരാതി നല്‍കി. അനസ്തീസിയ മരുന്നു നല്‍കി മരുമകന്‍ മകളെ കൊലപ്പെടുത്തിയെന്നായിരുന്നു ഇവര്‍ ആരോപിച്ചത്. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ ഇക്കാര്യം തെളിയുകയായിരുന്നു. കൃതികയുടെ മരണം സ്വാഭാവികമെന്നു വരുത്തിത്തീര്‍ക്കാന്‍ മെഡിക്കല്‍ വിദഗ്ധനായ മഹേന്ദ്രയ്ക്കു സാധിച്ചെന്നും പൊലീസ് കണ്ടെത്തി. ഭാര്യയെ കൊലപ്പെടുത്താനുള്ള കാരണം എന്തെന്നാണെന്ന് വിശദമായ അന്വേഷണത്തിലേ കണ്ടെത്താനാകുമെന്ന് പൊലീസ് പറഞ്ഞു.

---------------

Hindusthan Samachar / Sreejith S


Latest News