Enter your Email Address to subscribe to our newsletters
Thamarashery, 15 ഒക്റ്റോബര്‍ (H.S.)
താമരശേരി വെഴുപ്പൂരിൽ മയക്കുമരുന്ന് ലഹരിയിൽ മകൻ പിതാവിനെ ആക്രമിച്ചു. താമരശ്ശേരി വെഴുപ്പൂർ അമ്പലക്കുന്നുമ്മൽ അശോകനാണ് മർദ്ദനമേറ്റത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. മകൻ നന്ദു കിരൺ വീട്ടിൽ വൈകി എത്തുന്നത് പിതാവ് ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണം.
ഓടിക്കൂടിയ നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തിയിരുന്നു. പൊലീസിൻ്റെ കൺമുന്നിൽ വെച്ച് മൊബൈൽ ഫോണുകൊണ്ട് പിതാവിനെ എറിയുകയും, ഇതേ തുടർന്ന് മുറിവേൽക്കുകയുമായിരുന്നു.
മകനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. പ്രതി പതിവായി രാസ ലഹരി ഉപയോഗിച്ച് വീട്ടിൽ പ്രശ്നമുണ്ടാക്കുന്ന ആളാണ് എന്ന് പൊലീസ് പറഞ്ഞു. പ്രദേശത്ത് പല യുവാക്കളും മയക്ക് മരുന്ന് മാഫിയയയുടെ വലയിലാണെന്നും വിൽപനസംഘത്തെ പിടികൂടുന്നതിന് അടിയന്തര നടപടി സ്വീകരിക്കണെമന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
---------------
Hindusthan Samachar / Roshith K