Enter your Email Address to subscribe to our newsletters
Kazargod, 15 ഒക്റ്റോബര്‍ (H.S.)
കാസർഗോഡ് പടന്നയിൽ പിഞ്ചു കുഞ്ഞിനെ അനധികൃതമായി മറ്റൊരു വീട്ടിൽ പാർപ്പിച്ചതായി സംശയം . അംഗൻവാടി ടീച്ചറായ പ്രീതയ്ക്ക് സംശയം തോന്നിയതോടെ ചൈൽഡ് ലൈനിൽ വിവരം അറിയിക്കുകയായിരുന്നു. വീട്ടുകാരെ കസ്റ്റഡിയിലെടുത്തു. ഇന്ന് ഉച്ചയോടെയാണ് സംഭവം ഉണ്ടായത്. പടന്ന മൃഗാശുപത്രിയ്ക്ക് സമീപമുള്ള വീട്ടിലായിരുന്നു കുഞ്ഞിനെ കണ്ടെത്തിയത്. സംശയം തോന്നിയതോടെയാണ് പ്രീത വീട്ടുകാരെ ചോദ്യം ചെയ്തത്.
മൂന്ന് മാസം വളർത്തുന്നതിനായി വാങ്ങിയതാണെന്നായിരുന്നു വീട്ടുകാരുടെ വിചിത്ര പ്രതികരണം. എന്നാൽ ആരുടെ അനുമതിയോടെയാണ് കുട്ടിയെ ഇവിടെ എത്തിച്ചതെന്ന് പ്രീത ചോദിച്ചു. കുട്ടിയുടെ മതാപിതാക്കൾക്ക് ഇരട്ടക്കുട്ടിയായിരുന്നെന്നും രണ്ട് കുട്ടികളെ നോക്കാൻ കഴിയാത്തതിനാൽ ഒരു കുട്ടിയെ തങ്ങളെ ഏൽപ്പിക്കുകയായിരുന്നുവെന്നായിരുന്നു വീട്ടുകാർ പ്രീതയോട് പറഞ്ഞത്. തുടർന്ന് പൊലീസിനെയും ചൈൽഡ് ലൈനെയും വിവരം അറിയിക്കുകയായിരുന്നു.
കണ്ണൂർ പിലാത്തറ സ്വദേശികളുടെ കുട്ടിയാണെന്നാണ് വിവരം. ഇവരെയും പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയിട്ടുണ്ട്. കുട്ടിയെ വാങ്ങിയ ആളുകളെയും രക്ഷിതാക്കളെയും നിലവിൽ ചോദ്യം ചെയ്യുകയാണ്. കുട്ടിയെ വിൽപന നടത്തിതാണോയെന്ന് പൊലീസിന് സംശയമുണ്ട്. ഇതിൽ വ്യക്തത വരേണ്ടതുണ്ട്.
സമീപകാല വാർത്തകളുടെയും അന്വേഷണങ്ങളുടെയും അടിസ്ഥാനത്തിൽ, 2025-ൽ കേരളത്തിൽ നിരവധി കുട്ടികളെ വിൽക്കുന്നതും കടത്തുന്നതും സംബന്ധിച്ച സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ശിശുക്കളെയും കുട്ടികളെയും അധികൃതർ വിജയകരമായി രക്ഷപ്പെടുത്തിയിട്ടുണ്ട്, മാതാപിതാക്കളും ഇടനിലക്കാരും ഉൾപ്പെടെ ഇതിൽ ഉൾപ്പെട്ടവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പോലീസ് നിരീക്ഷണവും ക്ഷേമ പദ്ധതികളും സജീവമായിരുന്നിട്ടും, ബാലചൂഷണത്തിനെതിരായ സംസ്ഥാനത്തിന്റെ തുടർച്ചയായ പോരാട്ടത്തെ ഈ സംഭവങ്ങൾ എടുത്തുകാണിക്കുന്നു.
കേരളത്തിൽ സമീപകാല കുട്ടികളെ വിൽക്കുന്ന കേസുകൾ (2025)
തിരൂരിൽ മാതാപിതാക്കൾ കുഞ്ഞുങ്ങളെ വിറ്റു
കേസ് വിശദാംശങ്ങൾ: 2025 ജൂണിൽ, മാതാപിതാക്കൾ 1.3 ലക്ഷം രൂപയ്ക്ക് വിറ്റതായി ആരോപിക്കപ്പെടുന്ന ഒമ്പത് മാസം പ്രായമുള്ള ഒരു പെൺകുട്ടിയെ തിരൂരിൽ പോലീസ് രക്ഷപ്പെടുത്തി.
അറസ്റ്റുകൾ: കുഞ്ഞിന്റെ മാതാപിതാക്കളെയും ഇടപാടിന് ഇടനിലക്കാരായ ഇടനിലക്കാരെയും പോലീസ് അറസ്റ്റ് ചെയ്തു.
അന്വേഷണം: കടത്ത് കേസായി തുടക്കത്തിൽ അന്വേഷിച്ചെങ്കിലും, കുഞ്ഞിനെ വളർത്താൻ വാങ്ങിയതാണെന്ന് പ്രതികളിൽ ഒരാൾ അവകാശപ്പെട്ടു.
ഫലം: വൈദ്യപരിശോധനയ്ക്ക് ശേഷം കുഞ്ഞിനെ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് (സിഡബ്ല്യുസി) കൈമാറി.
---------------
Hindusthan Samachar / Roshith K