Enter your Email Address to subscribe to our newsletters
kochi, 15 ഒക്റ്റോബര്‍ (H.S.)
കൊച്ചി: എറണാകുളത്ത് വോട്ട് ചോരി നടന്നെന്ന ആരോപണവുമായി ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. . കൊച്ചി കോപ്പറേഷനിൽ മാത്രം 6557 ഇരട്ട വോട്ടുകൾ നടന്നുവെന്നും . 27 തദ്ദേശ സ്ഥാപനങ്ങളിലായാണ് ഇരട്ടവോട്ടുകൾ കണ്ടെത്തിയതെന്നും അദ്ദേഹം പറഞ്ഞു . ഒരേ പേരുകൾ, ഒരേ മേൽവിലാസം. ഇതിൽ വിശദമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ജില്ലാ കളക്ടർക്ക് മുഹമ്മദ് ഷിയാസ് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി.
അതേസമയം പ്രസംഗത്തിനിടെ യൂത്ത് കോൺഗ്രസ് സംസ്ഥാന നേതാവ് സ്ഥാനത്ത് നിന്നും അപ്രതീക്ഷിതമായി പുറത്താക്കപ്പെട്ട അബിന്‍ വര്‍ക്കിയെ തോളിലേറ്റി പ്രവര്‍ത്തകര്‍ രംഗത്തെത്തിയത് ശ്രദ്ധേയമായി . വിശ്വാസ സംരക്ഷണ ജാഥ വേദിയിലേക്കാണ് അബിന്‍ വര്‍ക്കിയെ പ്രവര്‍ത്തകര്‍ തോളിലേറ്റി എത്തിച്ചത്. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി ഉള്‍പ്പെടെയുള്ളവര്‍ വേദിയിലുണ്ടായിരുന്നു.
ഈ സാഹചര്യത്തിൽ വേദിയില്‍ പ്രസംഗിച്ചുകൊണ്ടിരുന്ന എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് സംഭവത്തില്‍ ഇടപെട്ട് മുദ്രാവാക്യം വിളിക്കരുതെന്ന് പ്രവര്‍ത്തകരോട് അഭ്യര്‍ത്ഥിച്ചു. ഉടന്‍ തന്നെ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിക്കുന്നത് നിര്‍ത്തി. ശബരിമല സ്വര്‍ണക്കൊള്ളയ്ക്കും വിശ്വാസ വഞ്ചനയ്ക്കുമെതിരെയാണ് കെപിസിസി വിശ്വാസ സംരക്ഷണ യാത്ര സംഘടിപ്പിക്കുന്നത്. ഇതിന്റെ മധ്യമേഖല യാത്ര ബെന്നി ബെഹ്നാന്‍ എംപിയാണ് നയിക്കുന്നത്.
---------------
Hindusthan Samachar / Roshith K