സ്വകാര്യ ബസിലെ കണ്ടക്ടറെ കള്ളക്കേസിൽ കുടുക്കിയെന്ന് ആരോപിച്ചുള്ള പ്രതിഷേധം ശക്തമാക്കി തൃശൂരിലെ സംയുക്ത തൊഴിലാളി യൂണിയനുകൾ
Kerala, 15 ഒക്റ്റോബര്‍ (H.S.) തൃശൂർ: സ്വകാര്യ ബസിലെ കണ്ടക്ടറെ കള്ളക്കേസിൽ കുടുക്കി കേസെടുത്തുവെന്ന് ആരോപിച്ചുള്ള പ്രതിഷേധം ശക്തമാക്കി തൃശൂരിലെ സംയുക്ത തൊഴിലാളി യൂണിയനുകൾ രംഗത്ത്. നാളെ തൃശൂർ വടക്കാഞ്ചേരി - കുന്നംകുളം റൂട്ടിൽ സ്വകാര്യബസ് പണിമുടക്ക്
സ്വകാര്യ ബസിലെ കണ്ടക്ടറെ കള്ളക്കേസിൽ കുടുക്കിയെന്ന്  ആരോപിച്ചുള്ള പ്രതിഷേധം ശക്തമാക്കി തൃശൂരിലെ സംയുക്ത തൊഴിലാളി യൂണിയനുകൾ


Kerala, 15 ഒക്റ്റോബര്‍ (H.S.)

തൃശൂർ: സ്വകാര്യ ബസിലെ കണ്ടക്ടറെ കള്ളക്കേസിൽ കുടുക്കി കേസെടുത്തുവെന്ന് ആരോപിച്ചുള്ള പ്രതിഷേധം ശക്തമാക്കി തൃശൂരിലെ സംയുക്ത തൊഴിലാളി യൂണിയനുകൾ രംഗത്ത്. നാളെ തൃശൂർ വടക്കാഞ്ചേരി - കുന്നംകുളം റൂട്ടിൽ സ്വകാര്യബസ് പണിമുടക്ക് പ്രഖ്യാപിച്ചുകൊണ്ടാണ് സംയുക്ത തൊഴിലാളി യൂണിയൻ പ്രതിഷേധം ശക്തമാക്കിയത്.

അനൂപ് ലൈംഗിക അതിക്രമം നടത്തി എന്ന പരാതിയിൽ ​എരുമപ്പെട്ടിയിൽ നിന്നും വടക്കാഞ്ചേരിയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസിലെ ജീവനക്കാരനായ അനൂപിനെതിരെ വടക്കാഞ്ചേരി പൊലീസ് കേസെടുത്തിരുന്നു. ഇതാണ് തൊഴിലാളി യൂണിയനുകളെ പ്രകോപിപ്പിച്ചത്. അനൂപിനെതിരെ കള്ളക്കേസെടുത്തുവെന്ന് ആരോപിച്ചുകൊണ്ട് വടക്കാഞ്ചേരി - കുന്നംകുളം റൂട്ടിൽ ഇന്ന് ഉച്ചക്ക് ശേഷം സ്വകാര്യ ബസുകൾ മിന്നൽ പണിമുടക്ക് നടത്തിയിരുന്നു. ഇതിന്‍റെ തുടർച്ചയായാണ് നാളെ ഈ റൂട്ടിൽ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.

തൊഴിലാളികൾക്ക് അനുകൂലമായ സമീപനം ഉണ്ടായില്ലെങ്കിൽ ബുധനാഴ്ച ഉച്ചയ്ക്ക് ആരംഭിച്ച മിന്നൽ പണിമുടക്ക് വൈകാതെ തന്നെ സംസ്ഥാന തലത്തിൽ വ്യാപിപ്പിക്കും എന്ന് പ്രതിഷേധക്കാർ വ്യക്തമാക്കി. അതേസമയം വടക്കാഞ്ചേരി - കുന്നംകുളം റൂട്ടിൽ ഇന്ന് ഉച്ചക്ക് ശേഷം സ്വകാര്യ ബസുകൾ മിന്നൽ പണിമുടക്ക് നടത്തിയത് യാത്രക്കാരെ വല്ലാതെ വലച്ചിരുന്നു. ഉച്ചയ്ക്ക് ഒന്നര മുതലാണ് ഈ റൂട്ടിലെ സ്വകാര്യ ബസ് സർവ്വീസുകൾ പൂർണ്ണമായി നിർത്തിവെച്ചത്.

---------------

Hindusthan Samachar / Roshith K


Latest News