Enter your Email Address to subscribe to our newsletters
kochi, 15 ഒക്റ്റോബര്‍ (H.S.)
എറണാകുളം: പള്ളുരുത്തിയിലെ ക്രിസ്ത്യൻ സ്കൂളിൽ നടന്ന ഹിജാബ് വിവാദത്തിന് പിന്നിൽ SDPI ആണെന്ന ആരോപണവുമായി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജ്. അതേസമയം വിഷയത്തെ ആർ എസ്സ് എസ്സിന്റെ തലയിൽ കൊണ്ട് ചെന്ന് കെട്ടാനുള്ള ശ്രമങ്ങളെ ഷോൺ ജോർജ്ജ് വിമർശിച്ചു.
ഹൈബി ഈഡൻ അവിടെയെത്തി പറഞ്ഞത്ത് ആർഎസ്എസ് അജണ്ട എന്നാണ്. SDPI നടത്തിയ കൈയേറ്റങ്ങളെ മൂടിവെക്കാൻ ഹൈബി ഈഡൻ എംപി ഉൾപ്പെടെയുള്ളവർ ശ്രമിച്ചു. ആ സ്‌കൂളിൽ SDPI ആക്രമത്തിച്ചതിന് ആർഎസ്എസ് എന്ത് പിഴച്ചുവെന്ന് ഹൈബി ഈഡൻ വ്യക്തമാക്കണം. വിഷയത്തിൽ ഹൈബി ഒരു സമവായ ചർച്ചയും നടത്തിയിട്ടില്ല.
ഹിജാബ് ധരിക്കുന്നത് സിർക്കുലർ ആയി ഇറക്കണെമെന്ന് SDPI തന്നെ ആവശ്യപ്പെട്ടു. രക്ഷിതാവിനൊപ്പം എസ്ഡിപിഐ നേതാക്കൾ സെന്റ് റീത്താസ് സ്കൂളിൽ എത്തി അധികൃതരെ ഭീഷണിപ്പെടുത്തിയതിന് തെളിവുകളുണ്ട്. അവർ കലാപാന്തരീക്ഷം സൃഷ്‌ടിച്ചു. ഇതിന്റെ തെളിവുകൾ കൈയിലുണ്ട്. ഭീതിജനകമായ അന്തരീക്ഷമാണ് അവർ സൃഷ്‌ടിക്കുന്നത്.
കേരളത്തിലെ പൊളിറ്റിക്കൽ ഇസ്ലാം അജണ്ട നടപ്പിലാക്കാൻ SDPI ശ്രമിക്കുന്നു. പത്ത് വോട്ടിന് വേണ്ടി വിദ്യാഭ്യാസ മന്ത്രി ഇതിന് ചൂട്ട് പിടിക്കുകയാണെന്നും ഷോൺ കുറ്റപ്പെടുത്തി.കേരളത്തിൽ രാജ്യവിരുദ്ധ സംഘടനകൾ പ്രവർത്തിക്കുന്നു. പ്രതിപക്ഷവും ഭരണപക്ഷവും അവർക്ക് കുടപിടിക്കുന്നു. ഈ നിലപാടിൽ നിന്നും കോൺഗ്രസും കമ്മ്യൂണിസ്റ്റും പിന്മാറണം. സ്‌കൂളിന് ബിജെപിയുടെ സംരക്ഷണം ഉണ്ടാകുമെന്നും ഷോൺ ജോർജ് പറഞ്ഞു.
---------------
Hindusthan Samachar / Roshith K