ശബരിമല സ്വർണക്കൊള്ള; മുഖ്യ പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യും
Kerala, 15 ഒക്റ്റോബര്‍ (H.S.) പത്തനംതിട്ട: കേസിലെ മുഖ്യപ്രതിയും സൂത്രധാരനുമായ ഉണ്ണികൃഷ്ണൻ പോറ്റിയെ ഉടൻ കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്തേക്കും ശബരിമല സ്വർണക്കൊള്ളയിൽ പ്രത്യേക അന്വേഷണസംഘം പ്രാഥമിക പരിശോധന പൂർത്തിയാക്കിയ സാഹചര്യത്തിലാണിത്. ഹൈദരാബാദി
ശബരിമല സ്വർണക്കൊള്ള; മുഖ്യ പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യും


Kerala, 15 ഒക്റ്റോബര്‍ (H.S.)

പത്തനംതിട്ട: കേസിലെ മുഖ്യപ്രതിയും സൂത്രധാരനുമായ ഉണ്ണികൃഷ്ണൻ പോറ്റിയെ ഉടൻ കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്തേക്കും ശബരിമല സ്വർണക്കൊള്ളയിൽ പ്രത്യേക അന്വേഷണസംഘം പ്രാഥമിക പരിശോധന പൂർത്തിയാക്കിയ സാഹചര്യത്തിലാണിത്. ഹൈദരാബാദിലേക്ക് നേരിട്ടെത്തി അന്വേഷണത്തിനാണ് കൂടുതൽ സാധ്യത.

ഉണ്ണികൃഷ്ണൻ പോറ്റിയുടെ സുഹൃത്ത് അനന്ത സുബ്രമണ്യം ശബരിമലയിൽ നിന്നും ബാംഗ്ലൂർ എത്തിച്ച സ്വർണപ്പാളി ഏറിയ ദിവസം സൂക്ഷിച്ചത് ഹൈദരാബാദിലാണ് എന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു . സ്മാർട്ട് ക്രിയേഷൻസ് സിഇഒയുടെ ഉടമസ്ഥതയിൽ എന്ന് സംശയിക്കുന്ന ഹൈദരാബാദിലെ സ്ഥാപനത്തിലും അന്വേഷണം നടത്തും.

ദേവസ്വം വിജിലന്‍സിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍വ്വീസില്‍ ഉള്ളവരും വിരമിച്ചവരുമായ ഉദ്യോഗസ്ഥര്‍ക്കെതിരെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഇതിനകം ശക്തമായ നടപടി സ്വീകരിച്ചിട്ടുണ്ട്.കൂടുതൽ പേർക്കെതിരായ നടപടികൾ കൈക്കോളുമെന്ന് ദേവസ്വം പ്രസിഡന്റ്റ് പി എസ് പ്രശാന്ത് വ്യക്തമാക്കിയിരുന്നു.

അതേസമയം, ശബരിമലയിലെ യോഗ ദണ്ഡ് സ്വർണം കെട്ടിച്ചതും പ്രത്യേക സംഘം അന്വേഷിക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പദ്മകുമാർ അധികാര ദുർവിനിയോഗം നടത്തിയെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം. ദേവസ്വം ബോർഡ് പ്രസിഡന്റ് പദവി കുടുംബത്തിനായി ഉപയോഗിച്ചുവെന്നും നിഗമനമുണ്ട്.

ശബരിമലയിലെ അയ്യപ്പ വിഗ്രഹത്തിൽ അലങ്കരിച്ച 'യോഗ ദണ്ഡത്തിന്റെ സ്വർണ്ണം പൂശലും അറ്റകുറ്റപ്പണികളും നിർവഹിക്കാൻ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാറിന്റെ മകൻ ജയശങ്കർ പത്മനെ ചുമതലപ്പെടുത്തിയതായി ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്.

ക്ഷേത്ര തന്ത്രിയുടെ (മുഖ്യപുരോഹിതൻ) നിർദ്ദേശപ്രകാരമാണ് ഈ ജോലി ഏറ്റെടുത്തതെന്ന് പത്മകുമാർ പറഞ്ഞു.

ആരാണ് ഇത് ചെയ്യേണ്ടതെന്ന് തന്ത്രി ചോദിച്ചപ്പോൾ, എന്റെ മകൻ സ്വമേധയാ മുന്നോട്ടുവന്നു, അദ്ദേഹം വിശദീകരിച്ചു, ക്ഷേത്രപരിസരത്ത് നിന്ന് പവിത്രമായ ദണ്ഡ പുറത്തെടുക്കാതെയാണ് ജോലി ചെയ്തതെന്ന് അദ്ദേഹം പറഞ്ഞിരുന്നു . എന്നിരുന്നാലും, കേരള ഹൈക്കോടതിയുടെ നിർബന്ധിത അനുമതി ഈ ജോലിക്ക് ലഭിച്ചിട്ടുണ്ടോ എന്ന കാര്യത്തിൽ സംശയങ്ങൾ ഉയർന്നിട്ടുണ്ട്.

---------------

Hindusthan Samachar / Roshith K


Latest News