പിതാവിന്റെ ഓര്‍മ ദിവസം ചുമതലയില്‍ നിന്ന് അപമാനിച്ച്‌ പുറത്താക്കി; പൊട്ടിത്തെറിച്ച്‌ ചാണ്ടി ഉമ്മൻ
Kottayam, 16 ഒക്റ്റോബര്‍ (H.S.) യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ചുമതല സംബന്ധിച്ചുള്ള വിവാദങ്ങളില്‍ പ്രതികരിച്ച്‌ ചാണ്ടി ഉമ്മന്‍ എംഎല്‍എ.യൂത്ത് കോണ്‍ഗ്രസ് നാഷണല്‍ ഔട്ട് റീച്ച്‌ സെല്‍ ചെയർമാൻ സ്ഥാനത്ത് നിന്നും മാറ്റിയതിലുള്ള അതൃപ്തി പരസ്യമായി പ
Chandi umman


Kottayam, 16 ഒക്റ്റോബര്‍ (H.S.)

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ചുമതല സംബന്ധിച്ചുള്ള വിവാദങ്ങളില്‍ പ്രതികരിച്ച്‌ ചാണ്ടി ഉമ്മന്‍ എംഎല്‍എ.യൂത്ത് കോണ്‍ഗ്രസ് നാഷണല്‍ ഔട്ട് റീച്ച്‌ സെല്‍ ചെയർമാൻ സ്ഥാനത്ത് നിന്നും മാറ്റിയതിലുള്ള അതൃപ്തി പരസ്യമായി പ്രകടിപ്പിച്ചു.

ഉമ്മന്‍ചാണ്ടിയുടെ ഓര്‍മദിനത്തില്‍ തന്നെ പാര്‍ട്ടി സ്ഥാനത്ത് നിന്ന് പുറത്താക്കിയെന്നാണ് കോട്ടയത്ത് മാധ്യമങ്ങളോട് സംസാരിക്കവെ ചാണ്ടി ഉമ്മൻ പറഞ്ഞത്.ആവശ്യപ്പെട്ടിരുന്നെങ്കില്‍ രാജിവച്ച്‌ ഒഴിയുമായിരുന്നുവെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.

അപമാനിക്കുന്ന രീതിയിലാണ് തന്നെ പുറത്താക്കിയതെന്നും ചാണ്ടി ഉമ്മൻ ആരോപിച്ചു. തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഇതുസംബന്ധിച്ച്‌ എല്ലാം പറയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ പദവിയില്‍നിന്ന് അബിൻ വർക്കിയെ തഴഞ്ഞതുമായി ബന്ധപ്പെട്ടുള്ള പ്രതികരണത്തിനിടെയാണ് ചാണ്ടി ഉമ്മൻ തന്റെ അതൃപ്തി പരസ്യമായി പ്രകടമാക്കിയത്. വളരെയധികം കഷ്ടപ്പെട്ടിട്ടുള്ള ഒരു നേതാവാണ് അബിൻ വർക്കിയെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു. നടപടിയില്‍ അദ്ദേഹത്തിന് വേദന ഉണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാല്‍ പാർട്ടിയുടെ തീരുമാനം അംഗീകരിക്കാൻ നമ്മളെല്ലാവരും ബാധ്യസ്ഥരമാണ്. ഇഷ്ടമാണെങ്കിലും അല്ലെങ്കിലും അത് അംഗീകരിക്കും. കൂടുതല്‍ പരിഗണിക്കപ്പെടേണ്ടയാളാണ് അബിനെന്നതില്‍ ആർക്കും സംശയമില്ലെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.

വൈസ് പ്രസിഡന്റ് എന്ന നിലയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനൊപ്പം പ്രവർത്തിച്ചിരുന്ന അബിനെ കൂടി പരിഗണിച്ചുവേണമായിരുന്നു തീരുമാനം എടുക്കാൻ. പക്ഷേ തീരുമാനമെടുത്ത സാഹചര്യത്തില്‍ അതിനൊപ്പം നില്‍ക്കാൻ എല്ലാവർക്കും ബാധ്യതയുണ്ട്. സ്വാഭാവികമായ വിഷമം എല്ലാവർക്കും ഉണ്ടാകുമെന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു.

'എന്റെ പിതാവിന്റെ ഓർമദിവസം എന്നെ സ്ഥാനത്ത് നിന്ന് നീക്കി. എനിക്ക് വളരെയേറെ മാനസിക വിഷമം ഉണ്ടാക്കിയ കാര്യമാണത്. ഒരു ചോദ്യം പോലും എന്നോട് ചോദിച്ചിട്ടില്ല. എന്നോട് പറഞ്ഞിരുന്നെങ്കില്‍ ഞാൻ രാജിവെച്ച്‌ ഒഴിഞ്ഞേനെ. എന്നെ അപമാനിക്കുന്ന രീതിയിലാണ് പുറത്താക്കിയത്. എന്താണ് പുറത്താക്കിയതിന് കാരണമാണെന്ന് എല്ലാവർക്കും അറിയാം. അതിപ്പോള്‍ പറയുന്നില്ല. ഒരു ദിവസം ഞാൻ പറയും. തിരഞ്ഞെടുപ്പ് കഴിയട്ടെ' ചാണ്ടി ഉമ്മൻ പറഞ്ഞു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News