Enter your Email Address to subscribe to our newsletters
Thiruvananthapuram, 16 ഒക്റ്റോബര്‍ (H.S.)
ജി.സുധാകരനെതിരായ അച്ചടക്ക നടപടിയുടെ പാർട്ടി രേഖ പുറത്ത്. 2020ലെ നിയമസഭ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളില്‍ സുധാകരന് ഗുരുതര വീഴ്ചയുണ്ടായെന്നും സുധാകരൻ തെരഞ്ഞെടുപ്പ് ഫണ്ട് അട്ടിമറിച്ചെന്നും കാട്ടിയാണ് നടപടിയെടുത്തത്.
ഉയര്‍ന്ന അച്ചടക്ക നടപടി വേണമെന്ന് സംസ്ഥാന കമ്മിറ്റി വിലയിരുത്തിയെങ്കിലും ദീര്‍ഘകാല സേവനം പരിഗണിച്ചാണ് പരസ്യ ശാസനയില്‍ ഒതുക്കിയതെന്നാണ് സംസ്ഥാന കമ്മിറ്റിയുടെ റിപോര്‍ട്ട്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം ജി സുധാകരനെതിരെ വലിയ പരാതികള്‍ ഉയര്‍ന്നിരുന്നു. തുടര്‍ന്ന് പാര്‍ട്ടി അന്വേഷണ കമ്മീഷനെ നിയമിക്കുകയായിരുന്നു. കെ ജെ തോമസിനെയും എളമരം കരീമിനേയുമാണ് അന്വേഷണ കമ്മീഷന്‍ അംഗങ്ങളായി നിയമിച്ചിരുന്നത്. പാര്‍ട്ടി ജില്ലാ കമ്മിറ്റി അംഗങ്ങള്‍ മുതല്‍ ഏരിയ കമ്മിറ്റി അംഗങ്ങള്‍ വരെയുള്ളവരുടെ മൊഴിയെടുത്തിരുന്നു. തുടര്‍ന്ന് അന്വേഷണ റിപോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതില്‍ ജി സുധാകരനെതിരേ ഗുരുതരമായ ആരോപണങ്ങളാണ് പറയുന്നത്. ഇതുമായി ബന്ധപ്പെട്ട പാര്‍ട്ടി രേഖയാണ് ഇപ്പോള്‍ പുറത്തുവന്നത്. അന്ന് പാര്‍ട്ടി പരസ്യ ശാസന നല്‍കിയെന്ന വാര്‍ത്ത മാത്രമായിരുന്നു പുറത്തുവന്നത്.
അമ്ബലപ്പുഴ മണ്ഡലത്തിന് മതിയായ തുക നല്‍കിയില്ലെന്ന് പാര്‍ട്ടി രേഖ ചൂണ്ടിക്കാണിക്കുന്നു. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് പലിശയ്ക്ക് പണം കടമെടുക്കേണ്ടി വന്നു. ജി സുധാകരന് മനപ്പൂര്‍വമായ വീഴ്ചയുണ്ടായെന്നാണ് രേഖയില്‍ വ്യക്തമാക്കുന്നത്. മണ്ഡലത്തിലെ ചുമതലക്കാരനെന്ന നിലയില്‍ ഉത്തരവാദിത്വം നിറവേറ്റിയില്ലെന്നും തിരഞ്ഞെടുപ്പ് ഫലത്തെ ദോഷം ചെയ്യുന്ന നിലപാടുകള്‍ ജി സുധാകരന്റെ ഭാഗത്തു നിന്നുണ്ടായെന്നും റിപോര്‍ട്ടില്‍ പറയുന്നു. പാര്‍ട്ടി ഭരണഘടന അനുശാസിക്കുന്ന ഉയര്‍ന്ന അച്ചടക്ക നടപടി വേണമെന്ന് സംസ്ഥാന കമ്മിറ്റി വിലയിരുത്തിയിരുന്നത്. അന്വേഷണ റിപോര്‍ട്ട് സംസ്ഥാന സമിതി അവതരിപ്പിച്ചപ്പോള്‍ ജി സുധാകരന് പറയാനുള്ളതും കേട്ടിരുന്നു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR