Enter your Email Address to subscribe to our newsletters
Kerala, 16 ഒക്റ്റോബര്‍ (H.S.)
സംസ്ഥാനത്ത് വീണ്ടും ഹൃദയമാറ്റ ശസ്ത്രക്രിയ. തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് എയർ ലിഫ്റ്റ് ചെയ്യും.തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ നിന്നും എറണാകുളം ലിസി ആശുപത്രിയിലേക്കാണ് ഹൃദയം എയര്‍ലിഫ്റ്റ് ചെയ്യുക.
മസ്തിഷ്‌ക മരണം സംഭവിച്ച അമല്‍ ബാബുവിൻ്റെ ഹൃദയമാണ് മറ്റൊരാള്‍ക്ക് പുതു ജീവൻ നല്‍കുന്നത്.അല്‍പ്പസമയം മുന്‍പാണ് അമലിന് മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചത്.
മലപ്പുറം സ്വദേശിയായ 33 കാരന് വേണ്ടിയാണ് ഹൃദയം കൊണ്ടുപോകുന്നത്. തിരുവനന്തപുരത്തു നിന്ന് എയർ ആംബുലൻസില്‍ കൊണ്ടുപോകാനാണ് തീരുമാനം.
കഴിഞ്ഞ ദിവസമാണ് അമല്‍ബാബുവിന് അപകടം സംഭവിച്ചത്. അമല്‍ ബാബുവിന്റെ മറ്റ് അവയവങ്ങള്‍ ആറു പേർക്ക് കൂടി തുണയാകും. കരള്‍, പാൻക്രിയാസ്, വൃക്ക അടക്കം ദാനം ചെയ്യുന്നുണ്ട്. കിംസില്‍ ശാസ്ത്രക്രിയ തുടങ്ങി. ശസ്ത്രക്രിയ പൂർത്തിയാക്കി പത്ത് മണിയോടെ എയർ ആംബുലൻസില്‍ ഹൃദയം കൊച്ചിയിലേക്ക് കൊണ്ടുപോകും.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR