ക്ഷേത്രസ്വത്ത്: ഹിമാചല്‍ ഹൈക്കോടതിവിധി നിര്‍ണ്ണായകമാകുന്നു
Himachal Pradesh, 16 ഒക്റ്റോബര്‍ (H.S.) ക്ഷേത്രത്തിന്റെ സ്വത്ത് അവിടുത്തെ മൂർത്തിയുടേതാണെന്നും സർക്കാരിന്റെയല്ലെന്നും ക്ഷേത്രസ്വത്തിന്റെ ദുരുപയോഗം കുറ്റകരമായ വിശ്വാസ വഞ്ചനയാണെന്നും ഹിമാചല്‍പ്രദേശ് ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച്. ക്ഷേത്രസ്വത്തുമായി ബ
Himachal Pradesh


Himachal Pradesh, 16 ഒക്റ്റോബര്‍ (H.S.)

ക്ഷേത്രത്തിന്റെ സ്വത്ത് അവിടുത്തെ മൂർത്തിയുടേതാണെന്നും സർക്കാരിന്റെയല്ലെന്നും ക്ഷേത്രസ്വത്തിന്റെ ദുരുപയോഗം കുറ്റകരമായ വിശ്വാസ വഞ്ചനയാണെന്നും ഹിമാചല്‍പ്രദേശ് ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച്.

ക്ഷേത്രസ്വത്തുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുകയായിരുന്നു ജസ്റ്റിസുമായ വിവേക് സിങ്ങ് താക്കൂറും രാകേഷ് കൈന്തലയും. ക്ഷേത്ര ഭരണസമിതിയിലെ ഏതെങ്കിലും അംഗം (ട്രസ്റ്റി) ക്ഷേത്രസ്വത്ത് ദുരുപയോഗം ചെയ്താല്‍, അത് അയാളില്‍ നിന്ന് ഈടാക്കണം, ദുരുപയോഗത്തിന് വ്യക്തിപരമായി അയാളാണ് ഉത്തരവാദി. മൂർത്തി നിയമപരമായ എല്ലാ അവകാശങ്ങളുമുള്ള ഒന്നാണെന്ന് ഓർമ്മ വേണം. ക്ഷേത്രസ്വത്ത് മൂർത്തിയുടെതാണ്, സർക്കാരിന്റെയല്ല, ഭരണസമിതിയംഗങ്ങള്‍ കസ്‌റ്റോഡിയൻ മാത്രമാണ്, കോടതി പറഞ്ഞു.

ഹിന്ദുസംസ്‌കാര കേന്ദ്രങ്ങള്‍

ഹിന്ദു സംസ്‌കാരത്തിന്റെ കേന്ദ്രങ്ങളാണ് ക്ഷേത്രങ്ങള്‍. ഹിന്ദുസമൂഹത്തിന്റെ പരിവർത്തനത്തിനുള്ള രാസത്വരകമാണ് അവ. ക്ഷേത്രങ്ങളുടെ പരിവർത്തനശേഷി മനസിലാകാൻ നമ്മുടെ മനസ്ഥിതി തന്നെ മാറണം. ക്ഷേത്ര ഭരണകർത്താക്കളും ആത്മീയാചാര്യന്മാരും വിശാലമായ സമൂഹവും (ഹിന്ദു) ഒത്തൊരുമിച്ച്‌ പ്രവർത്തിച്ച്‌, എല്ലാവരെയും ഉള്‍ക്കൊള്ളുന്ന, പുരോഗമനപരമായ , സാമൂഹ്യമായ പ്രതികരണ ശേഷിയുള്ള ഒരു അന്തരീക്ഷം കെട്ടിപ്പടുക്കണം. സേവനസമ്ബന്നമായ പാരമ്ബര്യമുള്ള ക്ഷേത്രങ്ങള്‍ തുടിക്കുന്ന ഹിന്ദുസമൂഹത്തിന്റെ ഹൃദയതാളമായി ഒരിക്കല്‍ കൂടി മാറണം.അങ്ങനെ ധർമ്മത്തില്‍ അടിയുറച്ച,ലോകത്തിന്റെ നന്മ ആഗ്രഹിക്കുന്ന ഒരു ഭാവി തലമുറയെ വാർത്തെടുക്കണം. കോടതി പറഞ്ഞു.

സർക്കാരിന്റെ ഖജനാവല്ല

ക്ഷേത്രസ്വത്ത് സർക്കാരിന്റെ ഖജനാവല്ല; കണക്ക് വേണം.ക്ഷേത്രസ്വത്തും ഭരണവും ഭരണഘടനയുടെ 25( 2്യൂ)ാം വകുപ്പിലാണ് ഉള്‍പ്പെട്ടിരിക്കുന്നത്. മതവുമായി ബന്ധപ്പെട്ട സാമ്ബത്തിക, രാഷ്‌ട്രീയ മതേതര പ്രവർത്തനങ്ങള്‍ നിയന്ത്രിക്കാൻ നിയമങ്ങള്‍ നിർമ്മിക്കാനും സർക്കാരിന് ആ വകുപ്പ് അനുമതി നല്‍കുന്നുണ്ട്. അതിനാല്‍ ക്ഷേത്രവരുമാനം, ഭക്തരുടെ സംഭാവനകള്‍, എന്നിവ ഹിന്ദു ധർമ്മ പ്രചാരണത്തിനു മാത്രമാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പാക്കാനുള്ള ബാധ്യതയും സർക്കാരിനുണ്ട്. ഭക്തരുടെ കാണിക്കയും സംഭാവനയും മൂർത്തിയുടെ പരിപാലനത്തിനും ക്ഷേത്രം വൃത്തിയായി നിലനിർത്താനും സനാതനധർമ്മം പ്രോല്‍സാഹിപ്പിക്കാനും ഉള്ളതാണ്. ഈ പണം സർക്കാർ വകമാറ്റുന്നത് വിശ്വാസ വഞ്ചനയാണ്. ഇത് പൊതുസംഭാവനയുടെ ദുരുപയോഗം മാത്രമല്ല, മതസ്വാതന്ത്ര്യത്തിന്റെ ഹൃദയത്തില്‍ തന്നെ കത്തിവയ്‌ക്കുകയും പരിശുദ്ധി തകർക്കുകയും ചെയ്യുന്നതു കൂടിയാണ്.

ദുരുപയോഗം തടയണം

അതിനാല്‍, ക്ഷേത്രത്തിന് നല്‍കുന്ന സംഭാവനകളുടെ ദുരുപയോഗം തടയാനും അത് നിർദ്ദിഷ്ട ആവശ്യങ്ങള്‍ക്കു മാത്രമാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പാക്കാനും നിയന്ത്രണങ്ങള്‍ വേണ്ടതുണ്ട്. ഈ പണം കൊണ്ട് ക്ഷേത്രങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാം, വേദങ്ങളും യോഗയും പഠിപ്പിക്കാൻ സ്ഥാപനങ്ങള്‍ തുടങ്ങാം, സ്‌കൂളുകളും കോളേജുകളും ആശുപത്രികളും ഡിസ്‌പെൻസറികളും തുടങ്ങാം. പശുത്തൊഴുത്തുകള്‍ നിർമ്മിക്കാം, അഗതികളെയും അനാഥരെയും വൃദ്ധരെയും പരിപാലിക്കാൻ ഉപയോഗിക്കാം.ധാർമ്മിക പ്രവർത്തനങ്ങള്‍ക്കും മതാവശ്യങ്ങള്‍ക്കും മാത്രമേ ഒരു രൂപ പോലും ചെലവാക്കുന്നുള്ളു എന്ന് ഉറപ്പാക്കണം. ക്ഷേത്രസ്വത്ത് സർക്കാരിന്റെ പൊതുഖജനാവല്ല, സർക്കാരിന്റെ ക്ഷേമപ്രവർത്തനങ്ങള്‍ക്കോ ക്ഷേത്രവുമായോ ആധ്യത്മികമായോ അല്ലാത്ത ഒരു പ്രവർത്തനത്തിനും ആ പണം ചെലവിടാനും പാടില്ല. കോടതി പറഞ്ഞു. ക്ഷേത്രങ്ങളില്‍ മാസവരുമാനം ചെലവ്, സംഭാവനകളിലൂടെ നടപ്പാക്കുന്ന പദ്ധതികള്‍ എന്നിവ നോട്ടീസ് ബോർഡുകളിലും വെബ്‌സൈറ്റുകളിലും പ്രദർശിപ്പിക്കണം. ആവാം. തങ്ങളുടെ സംഭാവനകള്‍ ക്ഷേത്രവശ്യങ്ങള്‍ക്ക മാത്രമാണ് ഉപയോഗിക്കുന്നതെന്ന് വ്യക്തമാകുമ്ബോള്‍ അത് ഭക്തരില്‍ ആത്മവിശ്വാസം വളർത്തും. ക്ഷേത്രങ്ങളില്‍ കൃത്യമായ കണക്കുകള്‍ സൂക്ഷിക്കണം, വർഷം തോറും അത് ഓഡിറ്റ് ചെയ്യണം. കോടതി വ്യക്തമാക്കി.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News