Enter your Email Address to subscribe to our newsletters
KOCHI, 16 ഒക്റ്റോബര്‍ (H.S.)
കെച്ചി പള്ളുരുത്തി സെയ്ന്റ് റീത്താസ് പബ്ലിക് സ്‌കൂളിലെ ഹിജാബ് വിവാദം വീണ്ടും വീണ്ടും ഉയര്‍ത്തി സജീവമായി നിര്‍ത്താന്‍ വിദ്യാഭ്യാസമന്ത്രി വി ശിവന്‍ കുട്ടി ശ്രമിക്കുന്നതായി ആരോപണം. വര്‍ഗീയ മുതലെടുപ്പ് നടത്താന്‍ ശ്രമിക്കുന്നവര്‍ക്ക് ആയുധം നല്‍കുന്ന പ്രവര്‍ത്തിയാണ് മന്ത്രി ചെയ്തു കൊണ്ടിരിക്കുന്നത്. ലൗവ് ജിഹാദ് നര്‍ക്കോട്ടിക് ജിഹാദ് തുടങ്ങി നിരവധി വ്ിഷയങ്ങളുടെ പേരില്‍ അകന്നു കൊണ്ടിരിക്കുന്നക്രിസ്ത്യന്‍ മുസ്ലിം സമുദായങ്ങള്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ചിക്കുന്ന ഒന്നായി ഇത് മാറും എന്നുപോലും കണക്കാതെയാണ് ശിവന്‍കുട്ടി ഇടപെടലുകള്‍ നടത്തുന്നത്.
ക്രിസ്ത്യന്‍ മനേജ്‌മെന്റിന്റെ സ്‌കൂളിനെ തീര്‍ത്തും പ്രതിക്കൂട്ടില്‍ നിര്‍ത്തി മുസ്ലിം പ്രീണന ലൈനിലാണ് മന്ത്രിയുടെ ഇടപെടലുകള്‍ എല്ലാം. ആദ്യം ദിവസം ഹിജാബ് വിഷയം വാര്‍ത്തയായപ്പോള്‍ മന്ത്രി സ്‌കൂളിന് അനുകൂല നിലപാടിലായിരുന്നു. ഒരു കുട്ടിക്ക് മാത്രമായി പ്രത്യേക നിയമം ഇല്ലെന്ന് പറഞ്ഞു. എന്നാല്‍ അന്നേ ദിവസം വൈകുന്നേരത്തോടെ നിലപാട് മാറ്റി. സ്‌കൂളിന് എതിരെ അന്വേഷണത്തിന് നിര്‍ദേശം നല്‍കി. പിന്നാലെ സ്‌കൂളിന് കാരണം കാണിക്കല്‍ നോട്ടീസും. ഇതിനു മുന്‍പ് തന്നെ വിഷയം പ്രാദേശികമായ ഇടപെടലുകളെ തുടര്‍ന്ന് രമ്യമായി പരിഹരിച്ചതാണ്.
മന്ത്രി കാരണം കാണിക്കല്‍ നോട്ടീസ് വന്നതോടെയാണ് സ്‌കൂല്‍ അധികൃതര്‍ സര്‍ക്കാരിന് എതിരെ വലിയ വിമര്‍ശനം ഉന്നയിച്ചതും. വിഷയം വീണ്ടും ആളി കത്തിയതും. ഇന്നലെ മാധ്യമങ്ങളെ കണ്ടപ്പോള്‍ വിഷയം സ്‌കൂളില്‍ തന്നെ പരിഹരിച്ചെങ്കില്‍ നല്ലത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സമാധാന അന്തരീക്ഷത്തില്‍ പോകണം എന്നും പറഞ്ഞ് സ്‌കൂളിനൊപ്പം നിന്നു. എന്നാല്‍ ഇന്നായപ്പോള്‍ വീണ്ടും സ്‌കൂളിനെ വിരട്ടിയും വിമര്‍ശിച്ചും രംഗത്ത് എത്തി.
ഒരു തരത്തിലും ഈ വിഷയം അണഞ്ഞു പോകരുത് എന്ന നിര്‍ബന്ധബുദ്ധിയില്‍ നടത്തുന്ന നീക്കങ്ങളായി മാത്രമേ മന്ത്രിയുടെ ഈ നടപടികളെ കാണാന്‍ കഴിയുകയുള്ളൂ. എസ്ഡിപിഐയുടെ ഒത്താശയോടെയാണ് വിദ്യാഭ്യാസ മന്ത്രി പ്രവര്‍ത്തിക്കുന്നതെന്ന വിമര്‍ശനം ബിജെപി ഉയര്‍ത്തി കഴിഞ്ഞു. കാരണം വിഷയത്തില്‍ എസ്ഡിപിഐ എന്ത് നിലപാടാണോ എടുത്തത് അതിലേക്കാണ് മന്ത്രിയും എത്തിയിരിക്കുന്നത്. പച്ചവെള്ളത്തിന് തീപിടിപ്പിക്കുന്ന വര്‍ഗീയത ആളിക്കത്തിക്കാന്‍ ശ്രമിക്കുന്നവര്‍ അവസരങ്ങള്‍ക്കായി കാത്തിരിക്കുകയാണ് എന്ന് പോലും ഓര്‍ക്കാതെ ആണ് ഈ പ്രവര്‍ത്തനം.
പൗരത്വ ഭേദഗതി അടക്കമുള്ള വിഷയങ്ങളില്‍ സിപിഎം ഒരു മുസ്ലിം പ്രീണനന നയമാണ് സ്വീകരിച്ചിരുന്നത്. അതിന്റെ ഗുണം പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ലഭിച്ചില്ലെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പില്‍ അത് കൃത്യമായി ലഭിച്ചു. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത് അതേ മുസ്ലിം സംരക്ഷക കുപ്പായം വീണ്ടും അണിയാനുളള നീക്കങ്ങളുടെ ആദ്യപടിയായി ഇതിനെ ഉറപ്പായും വിലയിരുത്താം.
ഭിന്നശേഷി അധ്യാപക നിയമന വിഷയത്തില്‍ കേരളത്തിലെ ക്രൈസ്തവ സഭകള്‍ നിലവില്‍ സര്‍ക്കാരിന് വിദ്യാഭ്യാസ മന്ത്രിക്കും എതിരെ ശക്തമായ വിമര്‍ശനമാണ് ഉയര്‍ത്തി കൊണ്ടിരിക്കുന്നത്. അതിനിടയിലാണ് ക്രൈസ്വ മാനേജ്‌മെന്റ് സൂക്‌ളില്‍ നിന്നും ഒരു ഹാജബ് വിവാദവും ഉയരുന്നത്. അപ്പോള്‍ അത് അണയാതെ നിന്നാല്‍ ആര്‍ക്കാകും ഗുണം എന്നത് വ്യക്തമാണ്.
---------------
Hindusthan Samachar / Sreejith S