Enter your Email Address to subscribe to our newsletters
Thiruvananthapuram, 16 ഒക്റ്റോബര്‍ (H.S.)
തൊഴിലാളിയെ ശമ്ബളം നല്‍കാതെയും ഒന്നര വര്‍ഷമായി സ്ഥാപനത്തില്‍ നിന്നും പുറത്തു വിടാതെയും ക്രൂരമായി പീഡിപ്പിച്ച മില്ലുടമ അറസ്റ്റില്‍.വട്ടിയൂര്‍ക്കാവ് സ്വദേശി തുഷാന്തിനെ പൂജപ്പുര പൊലീസാണ് അറസ്റ്റ് ചെയ്തത്.
തന്നെ മണ്‍വെട്ടി കൊണ്ട് വെട്ടുകയും മില്ലില്‍ ഉപയോഗിക്കുന്ന ബെല്‍റ്റ് കൊണ്ട് അടിച്ചെന്നും തമിഴ്നാട് സ്വദേശി ബാലകൃഷ്ണൻ തുറന്നുപറഞ്ഞിരുന്നു.
ശമ്ബളം നല്‍കാതെ രണ്ടുവർഷമായി സ്ഥാപനത്തില്‍ നിന്ന് പുറത്തു വിടാതെ ക്രൂരമായി പീഡിപ്പിച്ചു. അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ ബാലകൃഷ്ണനെ നാട്ടുകാർ ഇടപെട്ട് മോചിപ്പിച്ച് ആശുപത്രിയില്‍ എത്തിച്ചു.
രണ്ടുവർഷം മുൻപാണ് തെങ്കാശി സ്വദേശിയായ ബാലകൃഷ്ണൻ വട്ടിയൂർക്കാവിലെ ഫ്ലോർമില്ലില്‍ ജോലിക്ക് കയറുന്നത്. അന്നുമുതല്‍ തുടങ്ങിയ പീഡനമാണ്. ശമ്ബളം നല്‍കാതെ ജോലി ചെയ്യിപ്പിച്ചു. കഴിഞ്ഞ ദിവസം ഭക്ഷണം ചോദിച്ചതിന് ക്രൂരമായി മർദിക്കുകയും ചെയ്തു.
സംഭവമറിഞ്ഞ സ്ഥലത്ത് എത്തിയ നാട്ടുകാർ ബാലകൃഷ്ണന്‍റെ അവസ്ഥ കണ്ടു ഞെട്ടി. ശരീരമാസകലം മുറിവുകള്‍. പലതും പഴുത്ത് പൊട്ടിയൊലിച്ച അവസ്ഥയിലാണ്. കൈവിരലുകള്‍ ഒടിഞ്ഞ് എല്ല് പുറത്തുവന്ന അവസ്ഥയിലായിരുന്നു.
ഒടുവില്‍ നാട്ടുകാരുടെ ഇടപെട്ട് ബാലകൃഷ്ണനെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ജാമ്യം ലഭിക്കാത്ത വകുപ്പുകള്‍ ചേർത്താണ് മില്ലുടമ തുഷാന്തിനെ അറസ്റ്റ് ചെയ്തത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR