Enter your Email Address to subscribe to our newsletters
THIRUVANATHAPURAM, 16 ഒക്റ്റോബര്‍ (H.S.)
ശബരിമല സ്വര്‍ണ്ണപ്പാളി മോഷണക്കേസില്‍ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയെ രഹസ്യ കേന്ദ്രത്തില്‍ ചോദ്യം ചെയ്യുന്നു. ഹൈക്കോടതി നിയോഗിച്ച പ്രത്യക അന്വേഷണ സംഘമാണ് ചോദ്യം ചെയ്യുന്നത്. രഹസ്യ കേന്ദ്രത്തിലാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്. ഇന്ന് ഉച്ചയോടെയാണ് അന്വേഷണസംഘം ഉണ്ണികൃഷ്ണന്‍ പോറ്റിയെ കസ്റ്റഡിയില്‍ എടുത്തത്.
ഉച്ചയോടെ പുളിമാത്തെ വീട്ടില്‍ എത്തിയാണ് പോറ്റിയെ അന്വേഷണസംഘം കസ്റ്റഡിയില്‍ എടുത്തത്. പത്ത് ദിവസത്തിനുള്ളില്‍ അന്വേഷണ പുരോഗമി റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ അന്വേഷണസംഘത്തിന് സമര്‍പ്പിക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെയാണ് നോട്ടീസ് പോലും നല്‍കാതെ അതിവേഗത്തില്‍ വീട്ടില്‍ എത്തി കസ്റ്റഡിയില്‍ എത്തിയത്. വീട്ടില്‍ പോറ്റിയെ കൂടാതെ അമ്മ മാത്രമാണ് ഉണ്ടായിരുന്നത്. എവിടേക്കാണ് കൊണ്ട് പോകുന്നതെന്ന് വ്യക്തമാക്കാതെ അതിവേഗം പോറ്റിയുമായി പോവുകയാണ് സംഘം ചെയ്തത്.
പോറ്റിയില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ കേസില്‍ ഏറെ നിര്‍ണ്ണായകമാണ്. കിലോ കണക്കിന് സ്വര്‍ണ്ണം ശബരിമലയില്‍ നിന്ന് കടത്തി എന്ന് കണ്ടെത്തിയിട്ടുണ്ട്. ചെമ്പ് എന്ന് രേഖപ്പെടുത്തിയാണ് ഇവ കടത്തിയത്. ദേവസ്വം വിജിലന്‍സ് അടക്കം നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് വിശദമായി പരിശോധിച്ച ശേഷമാണ് ചോദ്യം ചെയ്യലിലേക്ക് കടന്നിരിക്കുന്നത്. ഉടന്‍ തന്നെ അച്ചടക്ക നടപടി നേരിട്ട ദേവസ്വം ഉദ്യോഗസ്ഥന്‍ മുരാരി ബാബുവിനേയും അന്വേഷണ സംഘം ചോദ്യം ചെയ്യും എന്നാണ് ലഭിക്കുന്നവിവരം.
---------------
Hindusthan Samachar / Sreejith S