ഷാഫി പറമ്പിലിനെതിരായ ഭീഷണി; ജയരാജന്‍ പ്രസംഗത്തൊഴിലാളിയെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്
THIRUVANATHAPURAM, 16 ഒക്റ്റോബര്‍ (H.S.) ഷാഫി പറമ്പിലിനെതിരായ ഇപി ജയരാജന്റെ ഭീഷണിയെ കോണ്‍ഗ്രസ് അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നുവെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. സിപിഎമ്മിന്റെ പ്രസംഗ തൊഴിലാളി മാത്രമാണ് ഇപി ജയരാജന്‍. ജൂനിയറായ വ്
Sunny Joseph


THIRUVANATHAPURAM, 16 ഒക്റ്റോബര്‍ (H.S.)

ഷാഫി പറമ്പിലിനെതിരായ ഇപി ജയരാജന്റെ ഭീഷണിയെ കോണ്‍ഗ്രസ് അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നുവെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. സിപിഎമ്മിന്റെ പ്രസംഗ തൊഴിലാളി മാത്രമാണ് ഇപി ജയരാജന്‍. ജൂനിയറായ വ്യക്തിയെ പാര്‍ട്ടി സെക്രട്ടറിയാക്കിയതില്‍ പ്രതിഷേധിച്ച് കുറച്ചു നാള്‍ നിസഹരണവുമായി ഇപി ജയരാജന്‍ നടന്നു. അദ്ദേഹത്തെ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് സിപിഎം നീക്കാന്‍ നിര്‍ബന്ധിതമായതിന്റെ കാരണം നമുക്ക് അറിവുള്ളതാണെന്നും സണ്ണി ജോസഫ് പറഞ്ഞു.

ഷാഫി പറമ്പില്‍ എംപിയെ അക്രമിച്ച് പരിക്കേല്‍പ്പിച്ച പോലീസ് ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ സംരക്ഷിക്കുകയാണ്. ഷാഫി പറമ്പില്‍ എംപിക്കും,ഡിസിസി പ്രസിഡന്റ് പ്രവീണ്‍കുമാര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരെയും സമാധാനപരമായി ജാഥ നടത്തിയ യുഡിഎഫ് പ്രവര്‍ത്തകര്‍ക്കെതിരെയും സ്‌ഫോടക വസ്തു എറിഞ്ഞെന്ന് കള്ളക്കേസെടുത്തു. അതിന്റെ പേരില്‍ നിരപരാധികളായ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു.ഷാഫി പറമ്പിലിനെതിരായ ആക്രമത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നപ്പോള്‍ അതില്‍നിന്ന് രക്ഷപ്പെടാനാണ് കള്ളക്കേസും കള്ളപ്രചരണവുമായി സിപിഎം രംഗത്ത് വന്നത്.ഷാഫി പറമ്പിലിനെ ഒരു പോറല്‍ ഏല്‍പ്പിക്കാന്‍ സിപിഎമ്മിന് കഴിയില്ല. പോലീസിനെ ഉപയോഗിച്ച് അവര്‍ നടത്തുന്ന ആക്രമണം സിപിഎമ്മിന്റെ ബലഹീനതയ്ക്ക് തെളിവാണെന്നും സണ്ണി ജോസഫ് പറഞ്ഞു.

ഷാഫി പറമ്പിലിനോട് സിപിഎം രാഷ്ട്രീയ വിരോധം തീര്‍ക്കുകയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന് വിജയ പ്രതീക്ഷ ഉണ്ടായിരുന്ന മണ്ഡലത്തില്‍ അവരെ അമ്പേ പരാജയപ്പെടുത്തിയതിന്റെ പകയാണ്. എംപിയെന്ന നിലയില്‍ പാര്‍ലമെന്റിന് അകത്തും പുറത്തും ഷാഫി പറമ്പില്‍ നടത്തുന്ന ഇടപെടലുകളും രാഷ്ട്രീയ നിലപാടുകളും സിപിഎമ്മിന് തലവേദനയാണ്. അതിനാലാണ് ഷാഫി പറമ്പിലിനെ കായികമായി ഇല്ലാതാക്കാന്‍ സിപിഎം ശ്രമിക്കുന്നത്. അതിനെ കോണ്‍ഗ്രസ് അതിശക്തമായി നേരിടുമെന്നും സണ്ണി ജോസഫ് പറഞ്ഞു.

---------------

Hindusthan Samachar / Sreejith S


Latest News