കണ്ണൂർ: കോഴിക്കോട് നിന്നു നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങളുമായി എത്തിയ വാൻ പിടിച്ചു
Kannur , 16 ഒക്റ്റോബര്‍ (H.S.) കണ്ണൂർ∙ കോഴിക്കോട് നിന്നു നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങളുമായി എത്തിയ വാൻ തദ്ദേശ വകുപ്പ് ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡും തലശ്ശേരി നഗരസഭാ ആരോഗ്യ വിഭാഗവും ചേർന്ന് പിടികൂടി. പല തരത്തിലുള്ള ഒന്നര ക്വിന്റലിൽ അധികം നിരോധിത
കണ്ണൂർ: കോഴിക്കോട് നിന്നു നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങളുമായി എത്തിയ വാൻ പിടിച്ചു


Kannur , 16 ഒക്റ്റോബര്‍ (H.S.)

കണ്ണൂർ∙ കോഴിക്കോട് നിന്നു നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങളുമായി എത്തിയ വാൻ തദ്ദേശ വകുപ്പ് ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡും തലശ്ശേരി നഗരസഭാ ആരോഗ്യ വിഭാഗവും ചേർന്ന് പിടികൂടി. പല തരത്തിലുള്ള ഒന്നര ക്വിന്റലിൽ അധികം നിരോധിത പ്ലാസ്റ്റിക് ക്യാരിബാഗുകളും വ്യാജ ബയോ ക്യാരി ബാഗുകളുമാണു തലശ്ശേരി പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് സ്ക്വാഡ് പിടിച്ചെടുത്തത്.

തലശ്ശേരി, തളിപ്പറമ്പ് പയ്യന്നൂർ ടൗണുകളിലേക്ക് വിതരണം ചെയ്യാനുള്ള നിരോധിത ഉൽപന്നങ്ങളാണ് വണ്ടിയിൽ നിന്ന് കണ്ടെടുത്തത്. ബയോ ക്യാരിബാഗ് എന്ന് തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി ക്യു ആർ കോഡ് ഉൾപ്പെടെയുള്ള രേഖപ്പെടുത്തലുകളുമായുള്ള നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകളും പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു.

ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് ലീഡർ ടി.വി.രഘുവരൻ, കെ.ആർ.അജയകുമാർ, പി.എസ്.പ്രവീൺ, നഗരസഭാ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ ഇ.ദിനേശ്, ഇ.അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.പിടിച്ചെടുത്ത വ്യാജ ക്യാരിബാഗുകൾ മലിനീകരണ നിയന്ത്രണ ബോർഡ് നിർദേശപ്രകാരമുള്ള ഡൈ ക്ലോറോ മീഥൈൻ ടെസ്റ്റ് തൽസമയം നടത്തി ഉറപ്പുവരുത്തി.

ഡൈക്ലോറോ മീഥൈൻ ലായനിയിൽ ബയോ ബാഗുകൾ പൂർണമായി ലയിക്കുമെങ്കിലും പ്ലാസ്റ്റിക് ലയിക്കില്ല. വടകരയിലെ ടിവി തോമസിന്റെ ഉടമസ്ഥതയിലുള്ള സ്റ്റാർ നൈലോൺ എന്ന സ്ഥാപനത്തിന്റെ വാഹനത്തിൽ നിന്നുമാണ് നിരോധിത ഉൽപന്നങ്ങൾ എൻഫോഴ്സ്മെന്റ് സ്ക്വാഡ് പിടികൂടിയത്. ഇതേ വാഹനത്തിൽ നിന്നു മുൻപ് രണ്ട് തവണ മട്ടന്നൂർ നഗരസഭാപരിധിയിൽ വച്ച് നിരോധിത ഉൽപന്നങ്ങൾ പിടിച്ചെടുത്തിരുന്നു

കേരളത്തിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകൾക്ക് സമഗ്രമായ നിരോധനം നിലവിലുണ്ട്, അതിൽ 5 ലിറ്ററിൽ താഴെയുള്ള പ്ലാസ്റ്റിക് കുപ്പികൾ, ഡിസ്പോസിബിൾ ഫുഡ് കണ്ടെയ്നറുകൾ, പ്ലേറ്റുകൾ, കപ്പുകൾ, കട്ട്ലറി, സ്ട്രോകൾ, പ്ലാസ്റ്റിക് പൂശിയ പേപ്പർ വസ്തുക്കൾ എന്നിവ ഉൾപ്പെടുന്നു. മലയോര വിനോദസഞ്ചാര കേന്ദ്രങ്ങൾ, സർക്കാർ സംഘടിപ്പിച്ച എല്ലാ ചടങ്ങുകൾ തുടങ്ങിയ പ്രത്യേക പ്രദേശങ്ങളിലേക്ക് ഈ നിരോധനം വ്യാപിക്കുന്നു, 2025 ഒക്ടോബറിൽ ഇത് നടപ്പിലാക്കും.

നിരോധിത ഇനങ്ങൾ

കുപ്പികൾ: 5 ലിറ്ററിൽ താഴെയുള്ള വാട്ടർ ബോട്ടിലുകളും 2 ലിറ്ററിൽ താഴെയുള്ള സോഫ്റ്റ് ഡ്രിങ്ക് ബോട്ടിലുകളും.

പാത്രങ്ങൾ: പ്ലേറ്റുകൾ, കപ്പുകൾ, ഗ്ലാസുകൾ, ഫോർക്കുകൾ, സ്പൂണുകൾ, സ്ട്രോകൾ തുടങ്ങിയ എല്ലാ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് കട്ട്ലറികളും.

ഭക്ഷണ പാനീയ പാക്കേജിംഗ്: ഡിസ്പോസിബിൾ ഫുഡ് കണ്ടെയ്നറുകൾ, സാച്ചെറ്റുകൾ, പ്ലാസ്റ്റിക് കൊണ്ട് നിരത്തിയ ബേക്കറി ബോക്സുകൾ, ചില നോൺ-നെയ്ത ബാഗുകൾ.

മറ്റ് ഇനങ്ങൾ: പ്ലാസ്റ്റിക് പതാകകൾ, ബലൂണുകൾക്കുള്ള പ്ലാസ്റ്റിക് പതാകകൾ, പ്ലാസ്റ്റിക് സ്റ്റിക്കുകൾ

---------------

Hindusthan Samachar / Roshith K


Latest News