റഷ്യയില്‍ എണ്ണവാങ്ങുന്നത് ഇന്ത്യ നിര്‍ത്തുമെന്ന ട്രംപിന്റെ അവകാശവാദത്തില്‍ പ്രതികരിച്ച് ഇന്ത്യ; രാജ്യത്തെ ഉപഭോക്തൃ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് മുന്‍ഗണന
New delhi റഷ്യയില്‍ എണ്ണവാങ്ങുന്നത് ഇന്ത്യ നിര്‍ത്തുമെന്ന ട്രംപിന്റെ അവകാശവാദത്തില്‍ പ്രതികരിച്ച് ഇന്ത്യ; രാജ്യത്തെ ഉപഭോക്തൃ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് മുന്‍ഗണന a, 16 ഒക്റ്റോബര്‍ (H.S.) റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ നിര്‍ത്ത
forein ministery


New delhi

റഷ്യയില്‍ എണ്ണവാങ്ങുന്നത് ഇന്ത്യ നിര്‍ത്തുമെന്ന ട്രംപിന്റെ അവകാശവാദത്തില്‍ പ്രതികരിച്ച് ഇന്ത്യ; രാജ്യത്തെ ഉപഭോക്തൃ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് മുന്‍ഗണന

a, 16 ഒക്റ്റോബര്‍ (H.S.)

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ നിര്‍ത്തുമെന്ന് പ്രധാനമന്ത്രി മോദി ഉറപ്പുനല്‍കിയിരുന്നുവെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അവകാശവാദത്തില്‍ ശംയമനത്തോടെ പ്രതികരിച്ച് വിദേശകാര്യ മന്ത്രാലയം. ഉപഭോക്തൃ താല്‍പ്പര്യങ്ങളെയും ഊര്‍ജ്ജ വൈവിധ്യവല്‍ക്കരണത്തെയും ഊന്നിപ്പറഞ്ഞ മന്ത്രാലയം വക്തമാവ് ട്രംപിന്റെ പ്രസ്താവനയെ നിഷേധിക്കുകയോ അംഗീകരിക്കുകയോ ചെയ്തില്ല.

ഇന്ത്യ എണ്ണയുടെയും വാതകത്തിന്റെയും ഒരു പ്രധാന ഇറക്കുമതിക്കാരാണ്. അസ്ഥിരമായ ഊര്‍ജ്ജ മേഖലയില്‍ ഇന്ത്യന്‍ ഉപഭോക്താക്കളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുക എന്നതിനാണ് എപ്പോഴും മുന്‍ഗണന. ഇന്ത്യയുടെ ഇറക്കുമതി നയങ്ങള്‍ ഈ ലക്ഷ്യങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് വേണ്ടുയള്ളതാണെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ മറുപടി നല്‍കി.

സ്ഥിരതയുള്ള ഊര്‍ജ്ജ വിലയും സുരക്ഷിതമായ വിതരണവും ഉറപ്പാക്കുന്നത് ഊര്‍ജ്ജ നയത്തിന്റെ ഇരട്ട ലക്ഷ്യങ്ങളാണ്. ഇതില്‍ ഊര്‍ജ്ജ സ്രോതസ്സുകളുടെ അടിത്തറ വിശാലമാക്കുകയും വിപണി സാഹചര്യങ്ങള്‍ക്ക് അനുസൃതമായി വൈവിധ്യവല്‍ക്കരിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. അതിനുള്ള നടപടികളാണ് ഇന്ത്യന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നത്. വര്‍ഷങ്ങളായി ഊര്‍ജ്ജ വാങ്ങലുകള്‍ വികസിപ്പിക്കാന്‍ ഇന്ത്യ പരിശ്രമിച്ചുവരികയാണ്. ഇന്ത്യയുമായുള്ള ഊര്‍ജ്ജ സഹകരണം കൂടുതല്‍ ആഴത്തിലാക്കുന്നതില്‍ നിലവിലെ അമേരിക്കവ്# ഭരണകൂടം താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്, ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു.

2022-ല്‍ ഉക്രെയ്ന്‍ സംഘര്‍ഷം ആരംഭിച്ചതുമുതല്‍ ഇന്ത്യ റഷ്യന്‍ എണ്ണ ഡിസ്‌കൗണ്ട് നിരക്കില്‍ ഇറക്കുമതി ചെയ്യുന്നുണ്ട്. . ഇതിന്റെ അടിസ്ഥാനത്തില്‍, ഇന്ത്യന്‍ കയറ്റുമതിയില്‍ തീരുവ ചുമത്തി യുഎസ് പ്രസിഡന്റ് അടുത്തിടെ സമ്മര്‍ദ്ദം ചെലുത്താന്‍ ശ്രമിച്ചു. യൂറോപ്പും ചൈനയും അവരുടെ ഊര്‍ജ്ജ ആവശ്യങ്ങളുടെ ഒരു പ്രധാന ഭാഗം റഷ്യയില്‍ നിന്നാണ് ഇറക്കുമതി ചെയ്യുന്നതെന്ന് ഇന്ത്യ നിരന്തരം വാദിച്ചുവരുന്നു. കൂടാതെ, അമേരിക്ക തന്നെ അതിന്റെ പല ആവശ്യങ്ങള്‍ക്കും റഷ്യയെ ആശ്രയിക്കുന്നുണ്ട്.

റഷ്യ-ഇന്ത്യ തന്ത്രപരമായ പങ്കാളിത്തം ആഗോള സമ്മര്‍ദ്ദത്താല്‍ ബാധിക്കപ്പെടുന്നില്ലെന്നും വിശ്വാസത്തിന്റെ ശക്തമായ അടിത്തറയെ അടിസ്ഥാനമാക്കിയുള്ളതാണെന്നുംറഷ്യന്‍ അംബാസഡര്‍ ഡെനിസ് അലിപോവ് വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തെ എണ്ണ വിതരണം ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയ്ക്ക് ഗുണകരമാണെന്നും നമ്മുടെ വ്യാപാര ബന്ധങ്ങള്‍ വളരുകയാണെന്നും അദ്ദേഹം പ്രസ്താവിച്ചു. ഇന്ത്യന്‍ സര്‍ക്കാര്‍ അതിന്റെ ദേശീയ താല്‍പ്പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുഎസ് പ്രസിഡന്റും പ്രധാനമന്ത്രിയും തമ്മിലുള്ള ചര്‍ച്ചകളെക്കുറിച്ച് തനിക്ക് അറിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ സര്‍ക്കാരിന്റെ നയങ്ങള്‍ ഇന്ത്യന്‍ ജനതയുടെ താല്‍പ്പര്യങ്ങളെ പ്രതിഫലിപ്പിക്കുന്നുവെന്നും ഇന്ത്യ-റഷ്യ ബന്ധങ്ങള്‍ക്ക് വിരുദ്ധമല്ലെന്നും രണ്‍ധീര്‍ ജയ്സ്വാള്‍ കൂട്ടിച്ചേര്‍ത്തു.

---------------

Hindusthan Samachar / Sreejith S


Latest News